
രാജ്കോട്ട്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു മെഡല്‍ കൂടി. വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളം വെങ്കലം നേടി. സൂപ്പര്‍ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ടതോടെയാണ് കേരളം വെങ്കലത്തിലൊതുങ്ങിയത്. സ്കോര്‍: 5-3.
രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമാണ് കേരളം അപ്രതീക്ഷിതമായ തോല്‍വി വഴങ്ങിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് സ്വര്‍ണം ലഭിക്കുമായിരുന്നു. ഇതോടെ കേരളത്തിന്റെ മെഡല്‍ സാധ്യത തുലാസിലായി.
ഈ വിജയത്തോടെ മഹാരാഷ്ട്ര വനിതാ വാട്ടര്‍പോളോയില്‍ സ്വര്‍ണം നേടി. ബംഗാളിനാണ് വെള്ളി. മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കേരള താരങ്ങള്‍ക്ക് സാധിച്ചില്ല.
Content Highlights: national games, national games 2022, waterpolo, kerala waterpolo, water polo womens, sports
Published: 08 Oct 2022, 12:51 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented