
അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് വെള്ളി. ഫൈനലില്‍ കരുത്തരായ ബംഗാളിനോട് തോല്‍വി വഴങ്ങിയതോടെ കേരളം വെള്ളിയിലൊതുങ്ങി. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ബംഗാള്‍ കേരളത്തെ നാണംകെടുത്തി.
ബംഗാളിനായി നായകന്‍ നരോ ഹരി ശ്രേഷ്ഠ ഹാട്രിക്ക് നേടി ടീമിന്റെ വിജയനായകനായി. റോബി ഹന്‍സ്ഡ, അമിത് ചക്രവര്‍ത്തി എന്നിവരും ടീമിനായി വലകുലുക്കി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടിയ ബംഗാള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ അടിച്ച് വിജയം കൊയ്തു. മത്സരത്തിന്റെ 16, 30, 45, 51, 85 മിനിറ്റുകളിലാണ് ഗോള്‍ പിറന്നത്.
കേരളത്തിന് അടിമുടി പിഴച്ച മത്സരമായിരുന്നു ഇത്. മുന്നേറ്റനിരയിലും മധ്യനിരയിലും പ്രതിരോധത്തിലും താരങ്ങള്‍ മോശം ഫോമാണ് കാഴ്ചവെച്ചത്. ഒരൊറ്റ ഗോളവസരം പോലും സൃഷ്ടിക്കാതെയാണ് കേരളം കീഴടങ്ങിയത്.
ബംഗാള്‍ നേടിയ ഗോളുകളില്‍ മിക്കവയും കേരളത്തിന്റെ പിഴവില്‍ നിന്ന് പിറന്നവയാണ്. കേരളം കളിമറക്കുന്ന കാഴ്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷിയായത്.
Content Highlights: national games, national games 2022, national games football, kerala vs bengal final, kerala footbal
Published: 11 Oct 2022, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented