ഒരു പുതിയ സാരി വാങ്ങിച്ചുകൊടുത്താല്‍ അമ്മമാര്‍ ചോദിക്കും.' ഇത് ഇപ്പോ എന്തിനാ വാങ്ങിയത് എന്ന്?'. ഒരു സിനിമ കാണാനോ, ബീച്ചില്‍ പോകാനോ, ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനോ എല്ലാം അമ്മമാരെ നിര്‍ബന്ധിച്ചു കൊണ്ടുപോകണം. എന്നാല്‍ ഇതില്‍ നിന്ന് മാറിചിന്തിക്കുന്ന അമ്മമാരുമുണ്ട്. അമ്മ എന്നാല്‍ സാധാരണ ഒരു മനുഷ്യന്‍ മാത്രമാണെന്നും അവര്‍ക്ക് മാത്രമായി പ്രത്യേക കഴിവുകളില്ലെന്നും പ്രഖ്യാപിച്ചവരാണ് ഈ അമ്മമാര്‍. 

To advertise here,

ഇപ്പോഴിതാ അമ്മയെക്കുറിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സുല്‍ഫത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അമ്മയെക്കുറിച്ച് ദുല്‍ഖര്‍ പങ്കുവെക്കുന്നത് . ഉമ്മയെ ദുല്‍ഖര്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതും ദുല്‍ഖറിന് സുല്‍ഫത്ത് സ്നേഹചുംബനം നല്‍കുന്നതുമാണ് ചിത്രത്തിലുള്ളത്. 

'എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകള്‍. ഇന്നായിരുന്നു സവിശേഷമായ ആ ദിവസം. ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ ഉമ്മ മനസ്സില്ലാമനസോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ'-ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.