പാറ്റേഴ്സണ്‍, ന്യൂജേഴ്സി: നൂറ് സംഘടനകള്‍ അംഗത്വമെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തില്‍ ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കിക്കോഫ്, ലോഗോ ലോഞ്ചിങ്, മദേഴ്‌സ് ഡേ തുടങ്ങി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

To advertise here,

പാറ്റേഴ്സണ്‍ ജോര്‍ജ് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വികാരി ഫാ.സിമ്മി തോമസ് ആമുഖ പ്രസംഗവും പ്രാര്‍ത്ഥനയും നടത്തി. പ്രിയ ലൂയിസ് എംസിയായി പ്രവര്‍ത്തിച്ചു.

പ്രസിഡന്റ് സജിമോന്‍ ആന്റണി സംസാരിച്ചു. ജനറല്‍ സെകട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ സ്വാഗതമാശംസിച്ചു. 
ഫൊക്കാനയുടെ പുതിയ ലോഗോയുടെ ലോഞ്ചിംഗും ഈ അവസരത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി തോമസിന്റെ നേതൃത്വത്തില്‍ നടന്നു.

മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് 100 സംഘടനകളുള്ള ഏക മലയാളി സംഘടനയായി ഫൊക്കാന ജൈത്രയാത്ര തുടരുകയാണ്. മാറുന്ന കാലത്തിനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സംഘടന മുന്നോട്ട് പോകുന്നതിന്റെ ആവിശ്യം വിശദീകരിച്ചു. ഇപ്പോഴത്തെ ലോഗോ അമേരിക്കയെയും, കാനഡയെയും, ഇന്ത്യയെയും കേരളത്തെയും പ്രതിനിധാനം ചെയുന്ന ചിഹ്നങ്ങളുമായാണ് പുതിയ ലോഗോ എന്നും ജോജി വര്‍ഗീസ് അഭിപ്രായപ്പെട്ടു. ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ സതീശന്‍ നായര്‍ കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള ഒരു ലോഗോയാണ് ഫൊക്കാന തിരഞ്ഞെടുത്തത് എന്ന് അഭിപ്രായപ്പെട്ടു. ട്രസ്റ്റി ബോര്‍ഡ് മെംബേഴ്സ് ആയ തോമസ് തോമസ്, ടോണി കല്ലുകാവുങ്കല്‍ എന്നിവരും സന്നിഹിതരായിരുന്നു

ഫൊക്കാനയുടെ പുതിയ ലോഗോ ചാനല്‍ 24 ന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗോപി കൃഷ്ണന്‍ നിര്‍വഹിച്ചു. റോക്ലാന്‍ഡ് മൈനോരിറ്റി ലീഡര്‍ ആനി പോള്‍, ഐപിസിഎന്‍എപ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര എന്നിവരും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രസിഡന്റ് സജിമോന്റെയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്റെയും പ്രവര്‍ത്തനങ്ങളെ ആദരപൂര്‍വം നോക്കിക്കാണുന്നതായി ട്രഷറര്‍ ജോയ് ചക്കപ്പന്‍ പറഞ്ഞു. പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന കണ്‍വെന്‍ഷന്റെ കിക്കോഫ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ നിര്‍വഹിച്ചു. 

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ള, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, അഡി.ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡി.ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ ലിന്‍ഡോ ജോളി, ഫാന്‍സിമോള്‍ പള്ളത്തുമഠം, ആന്റോ വര്‍ക്കി, ജോസി കരക്കാട്ട്, ബെന്‍ പോള്‍, ഷാജി ശാമുവേല്‍ നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ മനോജ് മാത്യു, മത്തായി ചാക്കോ, മേരികുട്ടി മൈക്കള്‍, മേരി ഫിലിപ്പ്, ഷിബു ശാമുവേല്‍, ഓഡിറ്റര്‍ സ്റ്റാന്‍ലി എത്തിക്കല്‍ എന്നിവരും കമ്മിറ്റി ചെയര്‍സ് ആയ ജോയി ഇട്ടന്‍, ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തന്‍, മനോജ് വട്ടപ്പള്ളില്‍, ഫ്രാന്‍സിസ് കരക്കാട്ട്, ലിന്‍ഡോ മാത്യു, ഷിജിമോന്‍ മാത്യു, ഷിബു മാത്യു എന്നിവരും കിക്കോഫിന് നേതൃത്വം നല്‍കി.

കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ഇട്ടന്‍ ഏവരെയും കേരളാ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തു. മാതൃദിനാഘോഷം നയിച്ച വിമന്‍സ് ഫോറം ചെയര്‍ രേവതി പിള്ള മാതൃത്വത്തിന്റെ മഹത്വം എടുത്തു കാട്ടി. സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര എന്നിവര്‍ സംസാരിച്ചു. 

മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപര്‍ണികാ ഡാന്‍സ് അക്കാദമിയുടെയും സാറ്റ് വിക ഡാന്‍സ് അക്കാദമിയുടെയും, സെന്റ് ജോര്‍ജ് ആര്‍ട്‌സ് സ്‌കൂളിന്റെ കുട്ടികളുടെ ഡാന്‍സ്, ലിവിങ്സ്റ്റണ്‍ ഡാന്‍സ് ടീം -മെന്‍സ് ഡാന്‍സ് തുടങ്ങി വിവിധ നൃത്തങ്ങള്‍ അരങ്ങേറി. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ് എല്ലാവര്‍ക്കും ഫൊക്കാനയുടെ നന്ദിയും കടപ്പാടും അറിയിച്ചു.