ലക്കി സിംഗായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം| Monster Review


മഹേഷ് കുമാര്‍

മോൺസ്റ്ററിൽ മോഹൻലാൽ

ഇതൊരു പരീക്ഷണമാണ്. മലയാളത്തില്‍ ആരും പറയാന്‍ മടിക്കുന്നൊരു പ്രമേയം. തീര്‍ത്തും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ആ പ്രമേയത്തിന്റെ ധൈര്യപൂര്‍വ്വമുള്ള ചലച്ചിത്രാവിഷ്‌കാരമാണ് മോണ്‍സ്റ്റര്‍. താരതമ്യം ചെയ്യാനോ, ഒത്തുനോക്കാനോ പോലും ഇതുപോലൊരു സിനിമ മലയാളത്തില്‍ മുമ്പുണ്ടായിട്ടില്ലെന്നുറപ്പിച്ച് പറയാം. കൊവിഡ് മാറിയെങ്കിലും കുറച്ചുനാളുകളായി തീയേറ്ററിലേക്ക് വരാന്‍ മടിച്ചു നില്‍ക്കുന്ന മാസ് പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കാന്‍ മോണ്‍സ്റ്ററിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാറിയ മനുഷ്യരെ അവരുടെ ന്യൂനോര്‍മല്‍ ജീവിത പരിസരങ്ങളെയൊക്കെ മോണ്‍സ്റ്ററില്‍ കാണാന്‍ കഴിയും.

ട്രെയിലറും ടീസറും പ്രൊമോഷനുമെല്ലാം സൂചിപ്പിച്ചത് പോലൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. ലക്കി സിംഗാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ലാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും ലക്കി വരികയാണ്. ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യ പ്രകടനമാണ്.കയ്യടി അര്‍ഹിക്കുന്ന മറ്റൊരു പ്രകടനം നടി ഹണി റോസിന്റേതാണ്. ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് കടക്കുമ്പോള്‍ സ്വയം പുതുക്കി മറ്റൊരു വ്യക്തി തന്നെയായി മാറാന്‍ കഴിയുന്ന താരമാണ് ഹണി. ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനിയെ നമ്മള്‍ കണ്ടതാണ്. അതിലും മികച്ചൊരു വേഷമാണ് ഇതില്‍ ഹണിയുടെ ഭാമിനി. ഇനിയും ഒരുപാട് എക്സ്പ്ലോര്‍ ചെയ്യാനുള്ള നടി തന്നെയാണ് ഹണി.

മുഖത്ത് പ്രകടമാകുന്ന മൈന്യൂട്ടായ ചില ഭാവങ്ങളിലൂടേയും ശരീരഭാഷയിലൂടേയുമൊക്കെ അധികം സംസാരിക്കാതെ തന്നെ തന്റെ കഥാപാത്രത്തെ മനോഹരമാക്കാന്‍ ചിത്രത്തില്‍ ലക്ഷ്മി മാഞ്ചുവിന് കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു നിഗൂഢതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞ സംവിധായകന്റെ ക്രാഫ്റ്റ് പറയാതിരിക്കാനാവില്ല.

പ്രത്യേകം സ്പൂണ്‍ഫീഡ് ചെയ്തുള്ള കഥ പറച്ചില്‍ അല്ലാതെ സിനിമ പ്രേക്ഷകരുടെ ചിന്തിക്കാനുള്ള ശേഷിയെ മാനിച്ചുകൊണ്ട് തന്നെയാണ് സിനിമയുടെ ഒഴുക്ക്. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റ് ഇവിടെ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നതാണ്. അതോടൊപ്പം ചിത്രത്തെ ഏറ്റവും കൂടുതല്‍ സഹായിച്ചിരിക്കുന്ന ഘടകങ്ങളിലൊന്ന് സിനിമയുടെ സാങ്കേതികവശമാണ്.

അതോടൊപ്പം നടന്മാരായ സിദ്ധീഖും ഗണേഷ് കുമാറുമെല്ലാം തങ്ങളുടെ അനുഭവ സമ്പത്തിന്റെ കരുത്തിനാല്‍ അഭിനയത്തിലെ അനായാസതകൊണ്ടും ഒഴുക്കു കൊണ്ടും കൈയ്യടി നേടുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പുതുമയുള്ള സിനിമയാണ്. വൈശാഖിന്റെ മുന്‍ മാസ് ആക്ഷന്‍ സിനിമകളില്‍ കണ്ടിട്ടുള്ളതില്‍ നിന്ന് വിഭിന്നമായ ട്രീറ്റ്‌മെന്റാണ് മോണ്‍സ്റ്ററിലേത്.

ലക്ഷ്മി മഞ്ജു, സിദ്ദിഖ്, ഗണേഷ് കുമാര്‍, സുദേവ് നായര്‍, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാല്‍, അഞ്ജലി നായര്‍ തുടങ്ങി ചിത്രത്തിലെ എല്ലാ താരങ്ങളും തന്നെ തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ചിത്രത്തില്‍ കുഞ്ഞാറ്റ എന്ന കഥാപാത്രമായെത്തിയ ജെസ് സ്വീജന്‍ എന്ന കുട്ടിയുടെ പ്രകടനവും ശ്രദ്ധേയമാണ്.

എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച ഡീറ്റേയിലിംഗും സിനിമയുടെ ആസ്വാദനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ദീപക് ദേവ് ഈണമേകിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും സ്റ്റണ്ട് സില്‍വയുടെ സംഘട്ടനവും ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കിയിട്ടുണ്ട്. തീര്‍ച്ചയായും ചിത്രം സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും ഈ കാലഘട്ടത്തിലെ അനിവാര്യതയും കണക്കിലെടുത്ത് ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമാകുമെന്നുറപ്പാണ്

Content Highlights: Monster Review, Mohanlal Film, Honey Rose , Lakshmi Manchu, Vysakh, Udayakrishna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented