
തന്നെ സംബന്ധിച്ചിടത്തോളം സിനിമ എത്രത്തോളം വ്യത്യസ്തമാണെന്ന് പറയേണ്ടത് പ്രേക്ഷകരാണെന്ന് സംവിധായകൻ വൈശാഖ്. പുതിയ ചിത്രമായ മോൺസ്റ്ററിന്റെ റിലീസിനോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കുറച്ച് ക്ഷമയോടെയേ ഇരുന്നാലേ ഈ ചിത്രത്തിലേക്ക് ഇറങ്ങാനാവൂ എന്നും അതിവേഗത്തിൽ പോകുന്ന ചിത്രമല്ല മോൺസ്റ്ററെന്നും വൈശാഖ് ചൂണ്ടിക്കാട്ടി.
"എനിക്കും തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്കും ഞങ്ങൾ ഇത്‌വരെ ചെയ്തിട്ടില്ലാത്ത, പോയിട്ടില്ലാത്ത, എക്‌സ്പീരിയൻസ് ഉള്ള സ്‌ക്രിപ്റ്റും മേക്കിങ്ങും ഉളള സിനിമയാണ് മോൺസ്റ്റർ. വളരെ രസകരമായ കണ്ടന്റും ബേസ്‌ലൈനുമാണ് ഈ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. കുറച്ച് ക്ഷമയോടെ ഇരുന്നാലെ ഈ ചിത്രത്തിലേക്ക് ഇറങ്ങാൻ സാധിക്കൂ. കാരണം വളരെ ഫാസ്റ്റ് പെയ്‌സിൽ പോകുന്ന ചിത്രമല്ല മോൺസ്റ്റർ. പതുക്കെ പതുക്കെ പ്രേക്ഷകരെ സിനിമയിലേക്ക് ലാൻഡ് ചെയ്യിക്കുകയാണ് മോൺസ്റ്റർ.'' വൈശാഖിന്റെ വാക്കുകൾ.
പതിയെ കഥയിലേക്ക് എത്തുന്ന പ്രേക്ഷകർക്ക് സിനിമ ഒരോ നിമിഷവും ത്രില്ലിങ്ങ് ആകും. കാരണം സിനിമയുടെ ബേസ്‌ലൈൻ മുതൽ തന്നെ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ലക്ഷ്യം. ലാലേട്ടൻ മുതൽ ഈ സിനിമയിലെ ഓരോ വ്യക്തിയും സിനിമ ചെയ്യാൻ തീരുമാനിച്ചത് രസകരമായ ഈ കണ്ടറ്റ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ തിരക്കഥയും എഴുതിത്തുടങ്ങിയ സിനിമയല്ല മോൺസ്റ്റർ. ഇങ്ങനെ ഒരു സിനിമ ചെയ്യാമെന്ന് പറയുകയും ആശയം കണ്ടെത്തുകയുമായിരുന്നുവെന്നും വൈശാഖ് കൂട്ടിച്ചേർത്തു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വൻ ബജറ്റ് ചിത്രത്തിൽ വലിയ താരനിരയും മോഹൻലാലിനൊപ്പമുണ്ട്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കൂടാതെ ഹണി റോസ്,ലെന,ലക്ഷ്മി മഞ്ജു, സിദ്ധിഖ്, സുദേവ് നായർ,ഗണേഷ് കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. സ്റ്റണ്ട് സിൽവയാണ് സംഘട്ടനസംവിധാനം. ഛായാഗ്രഹണം -സതീഷ് കുറുപ്പ്, സംഗീത സംവിധാനം -ദീപക് ദേവ്, എഡിറ്റിങ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ -സിദ്ധു പനയ്ക്കൽ, വസ്ത്രാലങ്കാരം -സുജിത്ത് സുധാകരൻ, സ്റ്റിൽസ് -ബെന്നറ്റ് എം.വർഗീസ്, പ്രൊമോ സ്റ്റിൽസ് -അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് -ആനന്ദ് രാജേന്ദ്രൻ.
Content Highlights: director vysakh about monster movie, mohanlal and vysakh movie monster, udaykrishna
Published: 19 Oct 2022, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented