ന്യൂഡൽഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാം വട്ടവും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവന് അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
മൂന്നാം മോദി മന്ത്രിസഭയിൽ 72 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ രണ്ടാമനായി രാജ്നാഥ് സിങ്, അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയും മൂന്നാം മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഇതോടെ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഉറപ്പായി.
240 സീറ്റുകളാണ് ബിജെപിക്ക്പുതിയ സഭയിലുള്ളത്. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് മൂന്നാമതും എൻ.ഡി.എ. സർക്കാർ അധികാരത്തിൽ എത്തുന്നത്.
Content Highlights: PM Modi To Take Oath For Third time
Published: 09 Jun 2024, 08:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented