മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് ഷാർജയിൽനടന്ന പരിപാടിയിൽ പ്രൊഫ. വി. മധുസൂദനൻ നായർ പ്രഭാഷണം നടത്തുന്നു.
ഷാര്‍ജ: കേരളത്തിന്റെ എല്ലാ ജീവിതമണ്ഡലങ്ങളിലും വ്യാപരിച്ച മാധ്യമമാണ് മാതൃഭൂമിയെന്ന് പ്രൊഫ. വി. മധുസൂദനന് നായര്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
''അക്ഷരമാണ് സമൂഹത്തിന്റെ നായകന് എന്ന് മാതൃഭൂമി പറഞ്ഞുതന്നു. മലയാളിയുടെ അക്ഷരസ്നേഹത്തെ ഉദ്ദീപിപ്പിക്കാന്‍ മാതൃഭൂമിക്കായി. സത്യം, സമത്വം, സ്വാതന്ത്ര്യം എല്ലാം അറിയുന്നത് മാതൃഭൂമിയിലൂടെയാണ്. ചേരികളുണ്ടാക്കുന്നതല്ല, വേര്തിരിവുകളുണ്ടാക്കുന്നതല്ല സാഹിത്യം. ഇത്തരം രചനകള്‍ കൊണ്ടുവരാന്‍ മാതൃഭൂമിക്ക് കഴിഞ്ഞു. കൃഷിയും രാഷ്ട്രീയവും സാഹിത്യവും എല്ലാ മാതൃഭൂമി പരിപോഷിപ്പിച്ചു'' അദ്ദേഹം പറഞ്ഞു.
പൊലിപ്പിച്ചുകാണിക്കാനുള്ള ആര്‍ത്തി ഇന്ന് സമൂഹത്തിനുണ്ടാകുന്നതായി പ്രൊഫ. മധുസൂദനന് നായര്‍ പറഞ്ഞു. മാനസികമായി അല്പത്തത്തിലേക്ക് മാറുകയെന്നത് ശരിയല്ല. സമൂഹമനസ്സ് ഇപ്പോഴുണ്ടോയെന്ന് ചിന്തിക്കണം. വ്യക്തിക്ക് വ്യക്തിയുടെ ഇഷ്ടവും വ്യക്തിയുടേതായ സ്വാതന്ത്ര്യവും എന്നുവന്നു.
ഓരോരുത്തരും ഓരോ തുരുത്താകുന്നു. തുരുത്തുകള്‍ സംഘര്‍ഷമുണ്ടാക്കും. സ്വകാര്യത കൂടിക്കൂടിവരുന്നു. മനുഷ്യന് ഒറ്റയാണോ എന്നും ഒറ്റയ്ക്കാകാമോ എന്നും ചിന്തിക്കണം. നമ്മുടെ ദുഃഖങ്ങളെല്ലാം വ്യക്തിദുഃഖങ്ങളാണ്. സ്വാര്ഥപുരുഷന് വളര്‍ന്ന് സമൂഹപുരുഷനില്ലാതാകുന്നു. ചിന്തിക്കാനും ലോകം കാണാനും ശ്രമിക്കുന്ന കുട്ടി പ്രതിഭാശാലിയായിരിക്കും. അത്തരം കുട്ടികള്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: mbifl lecture series 2023, mbifl2023, Prof. V Madhusoodanan Nair, Sharjah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..