ഒരു വിവാഹത്തിന്റെ വാര്‍ത്ത മാതൃഭൂമി പത്രത്തില്‍ കൊടുത്തത് തുടര്‍ച്ചയായി 13 ദിവസം. 1934 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 18 വരെയായിരുന്നു ഈ ചരിത്രസംഭവം. നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാവിവാഹമാണ് അന്ന് തൃത്താലയില്‍ നടന്നത്. അതു റിപ്പോര്‍ട്ടു ചെയ്യാന്‍ മറ്റു പത്രങ്ങള്‍ക്ക് ഭയമായിരുന്നു. മാതൃഭൂമി മാത്രം റിപ്പോര്‍ട്ടു ചെയ്യാന്‍ ധൈര്യം കാണിച്ചു. മാതൃഭൂമിയുടെ ഒരു നൂറ്റാണ്ട് ചരിത്രത്തില്‍ ഏറ്റവും വിശദമായ വിവാഹറിപ്പോര്‍ട്ടും തൃത്താലയില്‍ 'രസികസദന'ത്തില്‍ നടന്നതാണ്.

To advertise here,