പയ്യന്നൂരില്‍നിന്ന് നാലു നാഴിക ദൂരമുള്ള ഒരു പ്രദേശമാണ് കുണിയന്‍. ഇവിടത്തെ അധികനിവാസികളും തിയ്യരാണ്. ഇവര്‍ ഉപ്പുവാങ്ങാറില്ല. ഇവര്‍ക്കാവശ്യമായ ഉപ്പ് അവരുതന്നെ ഉണ്ടാക്കാറാണ്. ശാസ്ത്രീയമായ രീതിയില്‍ ഇവര്‍ക്ക് ഉപ്പുണ്ടാക്കാനറിയാം. ഇന്ന് കുറെ വൊളന്റിയര്‍മാരുമായി ഞങ്ങള്‍ കാലത്ത് ഇവിടെ എത്തി. ഞങ്ങള്‍ ഉപ്പെടുക്കാന്‍ വന്നതാണെന്നറിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ ധാരാളം എത്തിച്ചേര്‍ന്നു. ഞങ്ങള്‍ എല്ലാവരുംകൂടി വാദ്യഘോഷത്തോടെ ഉപ്പു വിളയുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു' - പയ്യന്നൂരിലെ ഉപ്പുകുറുക്കല്‍ സമരം മാതൃഭൂമിയിലൂടെ സമരനായകനായ കെ. കേളപ്പന്‍ വിവരിച്ചതിങ്ങനെയായിരുന്നു. 

To advertise here,