ജീവിതസാഹചര്യങ്ങള്‍ കഠിനമാകുന്ന ഒരു പ്രദേശത്തുനിന്ന് കുറെക്കൂടി മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ നിറഞ്ഞ മറ്റൊരുപ്രദേശത്തേക്കുള്ള പ്രത്യാശാനിര്‍ഭരമായ യാത്ര എന്ന് കുടിയേറ്റത്തെ വിലയിരുത്താം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജനജീവിതം സജീവമായ കാലംമുതല്‍ കുടിയേറ്റവും തുടങ്ങിയിട്ടുണ്ടാവണം. നാട് ഏതായാലും മനോധൈര്യംമാത്രം കൈമുതലായ ഒരു യാത്രയാണിത്. ചെന്നുചേരാന്‍ പോവുന്ന നാടിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും എല്ലാം നേരെയാവും എന്ന ധൈര്യംവെച്ചുകൊണ്ടുള്ള പ്രയാണം.

To advertise here,