മരണത്തെ ഓര്‍ത്ത് വിലപിക്കുന്നത് ഏറെക്കാലമായി ഞാന്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഒരു സുഹൃത്തിനെ എന്നില്‍നിന്ന് മരണം അടര്‍ത്തിമാറ്റിയപ്പോള്‍ എനിക്ക് വലിയദുഃഖം അനുഭവപ്പെട്ടു. അത് തീര്‍ത്തും വ്യക്തിപരമായ ബന്ധത്തിന് മുകളിലുള്ളതായിരുന്നു, മറ്റൊരുരീതിയില്‍ സ്വാര്‍ഥമായ ഒന്ന്. അതില്‍നിന്ന് ഞാന്‍ വളരെ വേഗം മുക്തനായി, മരണം മോചനമാണെന്നും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും തിരിച്ചറിഞ്ഞു. ആത്മാവ് അത് വസിക്കുന്ന ശരീരം വിട്ടുപോകലാണ്. ഞാന്‍ തത്ത്വചിന്ത പറയുകയല്ല. നിങ്ങളോടും എന്നോടുതന്നെയും സത്യസന്ധമായിരിക്കാന്‍, ഞാന്‍ എന്റെ വിശ്വാസം പ്രഖ്യാപിക്കേണ്ടതുണ്ട്, ഒപ്പംഞാനും നിങ്ങളുടെ സുഹൃത്തുക്കളും സ്വന്തം ജീവിതങ്ങളിലെ സംഭവങ്ങളില്‍ നിസ്സംഗത പുലര്‍ത്തുന്നതില്‍ വ്യത്യസ്തരല്ല എന്ന കാര്യവും.
(ഗാന്ധിജിയുടെ തിരഞ്ഞെടുക്കപ്പെട്ട കത്തുകളില്‍ ഒന്ന്)

To advertise here,