രു കാലമല്ല, വിപ്ലവത്തിന്റെ പലകാലമാണ് വി.എസ്. സമരപോരാട്ടത്തിന്റെ മനുഷ്യരൂപം. മലകയറിയും വയലിലിറങ്ങിയും മനുഷ്യരോടൊപ്പം നടന്ന ജനനേതാവ്. പുന്നപ്ര-വയലാറിന്റെ നായകന്‍. ഇരുകൈയുമുയര്‍ത്തി വി.എസ്. വിളിച്ചപ്പോഴെല്ലാം കേരളം വിളികേട്ടു.

To advertise here,

നീട്ടിയും കുറുക്കിയുമുള്ള ആ വാക്കുകള്‍ ജനമനസ്സുകളില്‍ പോരാട്ടവും പ്രതീക്ഷയും നിറച്ചു. കേരളത്തിന്റെ പ്രതിഷേധസ്വരങ്ങള്‍ക്ക് മുഴക്കംനല്‍കിയ പ്രതിപക്ഷനേതാവായിരുന്നു വി.എസ്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയും. പൊതുവേദികളില്‍ സജീവമല്ലെങ്കിലും വിശ്രമജീവിതത്തിലെങ്കിലും കേരളം വി.എസിനെ അറിയുന്നു, അന്വേഷിക്കുന്നു, ആദരത്തോടെ പിറന്നാളാശംസകള്‍ നേരുന്നു.

പ്രത്യേക പേജ്: വി.എസ്- ജനകീയ ജാഗ്രതയുടെ നൂറ്റാണ്ട്‌