വിശാലമായ കോമ്പൗണ്ടിൽ, നിറഞ്ഞ പച്ചപ്പും കടലും കാണാവുന്ന മനോഹരമായ വിധത്തിൽ, അത്യാഡംബര സൗകര്യങ്ങളോടു കൂടിയ റസിസൻഷ്യൽ പ്രോജക്ടുകളാണ് അരോമ ഡവലപ്പേഴ്‌സ് തിരുവനന്തപുരത്ത് ഒരുക്കിയിട്ടുള്ളത്.
അരോമ ഹൈ ബ്ലൂം
KRERA/PRJ/TVM/035/2023
തിരുവനന്തപുരത്തെ പ്രെസ്റ്റീജിയസ് ലൊക്കേഷനായ പിടിപി നഗറിലുള്ള റെഡി ടു ഒക്യൂപ്പൈ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടാണ് അരോമ ഹൈ ബ്ലൂം. 90 സെന്റിൽ പുതുമയാർന്ന ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, 1121 മുതൽ 2699 വരെ സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള 102 യൂണിറ്റുകളാണ് ഇതിലുള്ളത്. 3 BHK അപ്പാർട്ട്‌മെന്റുകൾ മുഴുവനും ഇതിനകം വിറ്റുകഴിഞ്ഞു. ഇനി ഏതാനും 2 & 4 BHK യൂണിറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളു. 69 ലക്ഷം രൂപ മുതലാണ് അപ്പാർട്ട്‌മെന്റുകളുടെ വില. നിർമാണം പൂർത്തിയായ പ്രോജക്ടായതിനാൽ വാങ്ങുമ്പോൾ ജിഎസ്ടി നൽകേണ്ടതില്ല. അതിനാൽ തിരുവനന്തപുരം നഗരത്തിലുള്ള ഈ പ്രീമിയം അപ്പാർട്ട്‌മെന്റുകൾ ഇപ്പോൾ കുറഞ്ഞ മുതൽമുടക്കിൽ സ്വന്തമാക്കാം.
പ്രൈം ലൊക്കേഷനായ പിടിപി നഗറിന്റെ മധ്യത്തായുള്ള അരോമ ഹൈ ബ്ലൂം ആ ഭാഗത്തെ ഏറ്റവും ഉയരം കൂടിയ പ്രോജക്ടാണ്. പശ്ചിമ, ദക്ഷിണ ഘട്ടങ്ങളുടെ ഹരിതഭംഗികളും കടൽക്കാഴ്ചകളും സമൃദ്ധമായ കാറ്റും ഒക്കെയായി മനസിൽ ഉന്മേഷം നിറയ്ക്കുന്ന അന്തരീക്ഷവും മനോഹരമായ ഇന്റീരിയറും ഈ പ്രോജക്ടിനെ വേറിട്ടതാക്കുന്നു. മലനിരകളുടെയും പച്ചപ്പിന്റെയും കാഴ്ച ലഭിക്കുന്ന ഇൻഫിനിറ്റി പൂൾ, സ്വിമ്മിംഗ് പൂൾ, ഹോം തീയേറ്റർ, എയർകണ്ടീഷൻഡ് ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിം ഏരിയ, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് സ്യൂട്ട്, കോ വർക്കിംഗ് സ്‌പെയ്‌സ് തുടങ്ങിയ മോഡേൺ അമെനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്. ഉയർന്ന ഗുണമേന്മയുള്ള ഫിറ്റിംഗുകളും ഫർണിഷിംഗും ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്.
ശബ്ദശല്യമില്ലാത്ത ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന അരോമ ഹൈ ബ്ലൂമിൽ നിന്ന് ശാസ്തമംഗലത്തേക്കും വട്ടിയൂർക്കാവിലേക്കും പേരൂർക്കടയിലേക്കും എളുപ്പത്തിൽ എത്താം. എസ്. കെ ഹോസ്പിറ്റൽ, സരസ്വതി വിദ്യാലയ, ഇസ്രോ മിഷൻ ക്യാംപസ് എന്നിവയെല്ലാം സമീപത്താണ്. ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 10. 2 കിലോമീറ്ററും റെയിൽവേ സ്‌റ്റേഷനിലേക്ക് ആറര കിലോമീറ്ററുമാണ് ഈ പ്രോജക്ടിൽ നിന്നുള്ള ദൂരം.
അരോമ ബൈ ദ ക്ലിഫ്
KRERA/PRJ/TVM/057/2022
നന്തൻകോട് ദേവസ്വം ബോർഡ് റോഡിലുള്ള റെഡി ടു മൂവ് ഇൻ സൂപ്പർ ലക്ഷ്വറി പ്രോജക്ടാണ് അരോമ ബൈ ദ ക്ലിഫ്. സ്വപ്നസമാനമായ ജീവിതശൈലി സമ്മാനിക്കുന്ന 3 BHK ഡ്യൂപ്ലെക്‌സ് സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് അരോമ ബൈ ദ ക്ലിഫിലുള്ളത്. 1758 മുതൽ 2890 സ്‌ക്വയർ ഫീറ്റ് വരെ വലുപ്പത്തിലുള്ള 50 യൂണിറ്റുകൾ ഇതിലുണ്ട്. ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ ഇതിൽ വിൽക്കുവാനുള്ളു.
അതീവചാരുതയോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രോജക്ടിൽ വിശാലമായ മുറികളും വലുപ്പമുള്ള ബാൽക്കണികളും സ്‌റ്റൈലിഷായ അകത്തളങ്ങളുമുള്ള അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. അകത്തുനിന്ന് നോക്കിയാൽ കടലും കാഴ്ച ബംഗ്ലാവിന്റെ ഹരിതഭംഗികളും കാണാം. ടോട്ടോ, ഗ്രോഹേ, ഡോർമ ലോക്ക് സെറ്റ് തുടങ്ങിയ ഉയർന്ന ഗുണമേന്മയുള്ള ഫിറ്റിംഗുകളും ഫർണിഷിംഗുമാണ് ഇതിൽ ഉപയോഗിക്കുന്നത്. ലോബി, റിക്രിയേഷൻ റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ, ജിം, ഓപ്പൺ പാർട്ടി ഏരിയ, മിനി തീയേറ്റർ, സോന റൂം, പ്ലേസ്‌റ്റേഷൻ ഏരിയ തുടങ്ങിയ അമെനിറ്റീസെല്ലാം ഏറ്റവും ആഡംബരപൂർവം ഇതിൽ സജ്ജീകരിക്കുന്നു. 1.48 കോടി രൂപ മുതലാണ് അപ്പാർട്ട്‌മെന്റുകളുടെ വില.
ഓരോ ഫ്‌ളോറിലും ഗാർഡനുള്ള ഈ പ്രോജക്ടിലെ എല്ലാ അപ്പാർട്ടമെന്റുകളുടെയും മുന്നിൽ ഓപ്പൺ കോറിഡോർ ഉണ്ട്. സ്ട്രക്ചറൽ എർത്തിങ് ഉള്ള ബിൽഡിങ്ങാണിത്; ഇടിയും മിന്നലും ഉണ്ടാകുമ്പോൾ അവയിൽ നിന്നുള്ള ശക്തമായ കാന്തികവലയങ്ങളെ കെട്ടിടംതന്നെ ഭൂമിക്കടിയിലേക്ക് സുരക്ഷിതമായി കടത്തിവിടും. അതിനാൽ അപ്പാർട്ട്‌മെന്റുകൾക്കുള്ളിലെ വയറിങ്ങും ഇലക്ട്രിക്കൽ ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിതമായിരിക്കും.
മികച്ച കണക്ടിവിറ്റിയും എല്ലാവിധ സൗകര്യങ്ങളുമുള്ള ലൊക്കേഷനാണ് അരോമ ബൈ ദ ക്ലിഫിന്റെ മറ്റൊരു സവിശേഷത. ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 4.5 കിലോ മീറ്ററും റെയിൽവേ സ്‌റ്റേഷനിലേക്ക് 4.7 കിലോമീറ്ററുമാണ് ഇവിടെ നിന്നുള്ള ദൂരം. നിയമസഭാ മന്ദിരത്തിൽ നിന്നും 500 മീറ്റർ മാറി, മന്ത്രിമന്ദിരമായ ക്ലിഫ്ഹൗസിന്റെ പിന്നിലായി ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നു. കവടിയാർ പാലസ്, രാജ് ഭവൻ, കാഴ്ച ബംഗ്ലാവ്, മെഡിക്കൽ കോളേജ്, കിംസ് ഹോസ്പിറ്റൽ, െ്രെകസ്റ്റ് നഗർ സ്‌കൂൾ, സെന്റ് തോമസ് സ്‌കൂൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സമീപത്താണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - +971 56 994 1120 (UAE), + 91 8129010101 (IND)
വെബ്‌സൈറ്റ് - www.aromadevelopers.com
YouTube link : https://www.youtube.com/@Aromadevelopers/vi-deso
Published: 04 Nov 2025, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


