തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരണ വേളയിലാണ് ഇതേക്കുറിച്ച് പറഞ്ഞത്. ധനച്ചുരുക്കത്തിന്റെ തീക്ഷ്ണത ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ധനഞെരുക്കം ജനങ്ങള്‍ക്ക് മുന്നില്‍ മറച്ചെുവെയ്ക്കാതെ ജനങ്ങളോട് തുറന്നു പറഞ്ഞു പരിഹാരം തേടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കേന്ദ്രം കേരളത്തോട് കാണിച്ച അവഗണനയാണ് കേരളത്തിന്റെ ധനഞെരുക്കത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ട്. പദ്ധതികള്‍ ചുരുക്കേണ്ട സാഹചര്യം മാറുന്നു- കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും. DA കുടിശ്ശികയുടെ ലോക്കിങ് പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും.