പഴയ ബസ്സുകൾക്ക് പകരം ആധുനിക ഡീസൽ ബിഎസ്6 ബസ്സുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക്  107 കോടി രൂപ അനുവദിച്ചു. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന സൗകര്യവികസനം, ഡിപ്പോകളുടെയും വർക്ക്ഷോപ്പുകളുടെയും ആധുനിക വൽക്കരണം, ഇ-​ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി 178.96 കോടിയും വകയിരുത്തി. 

To advertise here,

2011-16 കാലഘട്ടത്തിൽ കെ.എസ്.ആർ.ടി.സിക്ക് 1220.82 കോടി രൂപയാണ് അനുവദിച്ചതെങ്കിൽ ഒന്നാം പിണറായി സർക്കാർ 2016-21 കാലയളവിൽ 4923.58 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ പറഞ്ഞു. 'തുടർഭരണത്തിലൂടെ എത്തിയ ഈ സർക്കാർ ഇതുവരെ 6864.22 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു. ഇത് 2011-16 കാലയളവിനേക്കാൾ 5.6 മടങ്ങും 2026-21നേക്കാൾ 1.4 മടങ്ങും അധികമാണ്. 2016 മുതൽ രണ്ട് എൽ.ഡി.എഫ് സർക്കാരുടെ കാലത്ത് 11787.8 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്', അദ്ദേഹം പറഞ്ഞു. 

ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾക്ക് മുൻ​ഗണന നൽകുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമാക്കുന്നതിനും ഹരിത ​ഗതാ​ഗത സംരംഭങ്ങൾ നിറവേറ്റുന്ന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഈ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിന് 8.56 കോടിയും അനുവദിച്ചു. ഉൾനാടൻ ജല​ഗതാ​ഗ വികസനത്തിനായി 133.02 കോടി, ഇന്ധന ക്ഷമതയുള്ള ബോട്ടുകൾ വാങ്ങുന്നതിനും കടത്ത് സർവ്വീസുകൾ വികസിപ്പിക്കുന്നതിനും 25.11 കോടി, പാലക്കാട് ചിറ്റൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ് വികസനത്തിന്  രണ്ടു കോടി എന്നിങ്ങനെയും തുക അനുവദിച്ചു.