വിശിഷ്ടമായ നിർമ്മാണ നിലവാരവും വിശ്വാസ്യതയും കൊണ്ട് കീർത്തിനേടിയ കേരളത്തിലെ ഏറ്റവും മികച്ച ബിൽഡറായ വീഗാലാൻഡ് ഹോംസ് നഗരങ്ങളിൽ പ്രകൃതിയും മനുഷ്യനും സഹവർത്തിത്വത്തോടെ നിലകൊള്ളുന്ന ബയോഫിലിക് അർബൻ ലിവിംഗ് അടിസ്ഥാനമാക്കിയുള്ള ഭവനങ്ങളിലൂടെ ശ്രദ്ധനേടുകയാണ്. ചെറുമരങ്ങളും പൂച്ചെടികളും ഭംഗിയേകുന്നതിനൊപ്പം കാറ്റും വെളിച്ചവും യഥേഷ്ടം ലഭ്യമാകുന്ന കൂടുതൽ വെന്റിലേഷനുകള്ള പ്ലാനുകൾ, വീടിനുള്ളിലെ ചൂട് കുറയ്ക്കുവാൻ സഹായിക്കുന്ന പൊറോതേം കട്ടകൾ ഉപയോഗിച്ചുള്ള നിർമ്മാണം,ഇലക്ട്രിസിറ്റി ഉപയോഗം കുറയ്ക്കുവാൻ സൗരോർജ്ജ സംവിധാനങ്ങൾ, വിപുലമായ മഴവെള്ള സംഭരണം, കുടിവെള്ളത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും ഫലപ്രദവും മാതൃകാപരവുമായ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് വീഗാലാൻഡ് ഹോംസിന്റെ ബയോഫിലിക് അർബൻ വീടുകൾ.
ഈ ശ്രേണിയിലെ ഏറ്റവും പുതിയ പ്രോജക്ടുകളിൽ ഒന്നാണ് എറണാകുളത്ത് ഇടപ്പള്ളിയിൽ നിർമ്മാണം ആരംഭിച്ച ക്യൂൻസ്പാർക്ക്. 13 നിലകളിലായി 44 അപ്പാർട്ട്മെന്റുകൾ മാത്രമുള്ള ഒരു ബുട്ടീക് റെസിഡൻസ് പ്രോജക്ടാണ് ക്യൂൻസ്പാർക്ക്. 3&4 bhk ടൈപ്പിലുള്ള അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന മെയിൻ ടവറിൽ നിന്ന് മാറി, നൂതന സൗകര്യങ്ങളുള്ള ഫിറ്റ്നസ് സെന്റർ, ഒപൺ ഏയർ യോഗാ ഏരിയ, റീഡിംഗ് റൂം, ചെറിയ കുട്ടികൾക്കുള്ള (Todderls) പ്രത്യേകം ഏരിയ,പാർട്ടി-കോൺഫറൻസ് റൂം എന്നിവയുൾപ്പെടുന്ന പ്രത്യേകം അമിനിറ്റി സെന്ററാണ് ക്യൂൻസ് പാർക്കിന്റെ സവിശേഷത. ഒപ്പം റൂഫ്ടോപ്പ് സ്വിമ്മിംഗ് പൂൾ മെയിൻടവറിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള പ്രത്യകം കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.
എറണാകുളത്ത് തൃപ്പൂണിത്തുറയിൽ നിർമ്മിക്കുന്ന, ഏറ്റവും ഉയരം കൂടിയ ബയോഫിലിക് അർബൻ ഹോം പ്രോജക്ടായ വീഗാലാൻഡ് ഗ്രീൻ ഹൈറ്റ്സ് ആണ് നിർമ്മാണം പുരോഗമിക്കുന്ന പ്രൊജക്ടുകളിൽ ഒന്ന്. 2 ഏക്കറിനടുത്ത് സ്ഥലത്ത് 28 നിലകളിലായി ഒരുങ്ങുന്ന ഗ്രീൻ ഹൈറ്റ്സിൽ ഹോം തിയേറ്റർ, കോ-വർക്കിംഗ്റൂം, റൂഫ് ടോപ്പിൽ ഗോൾഫ് മാറ്റ്, എന്നിങ്ങനെ പുതിയ കാലത്തിന്റെ സൗകര്യങ്ങൾ ഏറെ ഒരുക്കിയിട്ടുണ്ട്. ഒപ്പം, ഇൻഫിനിറ്റി പൂൾ, ഒൗട്ട്ഡോർ ഹാഫ് ബാസ്ക്കറ്റ്ബോൾ കോർട്ട്, ആംഫി തിയേറ്റർ, ഫ്ളഡ്ലിറ്റ് ടെന്നിസ് കോർട്ട്, ഒാപൺ എയർയോഗ സ്ഥലം, ഹെർബൽ-ഔഷധ തോട്ടം എന്നിങ്ങനെ മറ്റ് ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 141 3&4bhk അപ്പാർട്ട്മെന്റുകളാണ് ഇവിടെ സ്വന്തമാക്കാനാകുന്നത്.
എറണാകുളത്ത് തൃക്കാക്കരയിൽ, ഭരണ സിരാകേന്ദ്രങ്ങൾക്കും ഐടി കേന്ദ്രങ്ങൾക്കും സമീപത്തായി തയ്യാറാകുന്ന വീഗാലാൻഡ് മേബെൽ ആണ് നിർമ്മാണം പുരോഗമിക്കുന്ന മറ്റൊരു പ്രോജക്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള മികവുറ്റ ലക്ഷ്വറി പാർപ്പിട സമുച്ചയമായ മേബെലിൽ 2&3bhk അപ്പാർട്ട്മെന്റുകളാണ് തയ്യാറാകുന്നത്. ഇൻഫോപാർക്ക്, കളക്ട്രേറ്റ്, ഇടപ്പള്ളി ജംഗ്ഷൻ എന്നിവിടങ്ങളിലേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് മേബെലിന്റെ പ്രധാന ആകർഷണം. കുട്ടികൾക്കുള്ള പൂൾ ഉൾപ്പെടെ രണ്ട് സ്വിമ്മിംഗ് പൂളുകൾ, യോഗ-റിക്രിയേഷൻ റൂം, എയർക്കണ്ടിഷൻഡ് ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിംസ് ഹാൾ, മൾട്ടി റിക്രിയേഷൻഹാൾ, ഗസ്റ്റ് ബെഡ്റൂം, കുട്ടികളുടെ കളിസ്ഥലം, വീട്ടുജോലിക്കാർക്കും,ഡ്രൈവർമാർക്കും ടോയ്ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികൾ, സന്ദർശകർക്ക് പ്രത്യേകം പാർക്കിംഗ് സ്ഥലം എന്നിങ്ങനെയുള്ള നൂതന സൗകര്യങ്ങൾ ഇവിടെലഭ്യമാണ്.
പുതിയ പ്രോജക്ടുകളുടെ ഒരു നിരതന്നെ ഇതോടൊപ്പം വീഗാലാൻഡ് ഹോംസ് അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ആക്കുളത്ത് നിർമ്മാണം ആരംഭിച്ച വീഗാലാൻഡ് ഗ്രീൻ ക്യാപിറ്റോൾ ഇതിലൊന്നാണ്. പത്ത് നിലകളിലായി 88, 2 3&4bhk അപ്പാർട്ട്മെന്റുകളാണ് 95.2 സെന്റ് സ്ഥലത്ത് തയ്യാറാകുന്ന ഗ്രീൻ ക്യാപിറ്റോളിൽ ഉള്ളത്. എയർക്കണ്ടീഷൻഡ് ഫിറ്റ്നസ് സെന്റർ, മൾട്ടി റിക്രിയേഷൻ ഹാൾ,ഇൻഡോർ ഗെയിംസ് റൂം, ഗസ്റ്റ് റൂം, എന്നിവയ്ക്കൊപ്പം ഒപൺ എയർ യോഗ സ്പേസ്, കുട്ടികൾക്കായി പ്രത്യേകം ഇൻഡോർ ഗെയിംഗ് ഏരിയ, റീഡിംഗ്റൂം, ഔട്ട്ഡേർ കിഡ്സ് പ്ലേ ഏരിയ, പ്രധാന സ്വിമ്മിംഗ് പൂളിനൊപ്പം കുട്ടികൾക്ക് പ്രത്യേകം പൂൾ, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും ടോയ്ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികൾ, വീഡിയോ ഡോർ ഫോൺ, ഫർണിഷ് ചെയ്ത ലോബി, ബയോമെട്രിക് പ്രവേശന സംവിധാനം, സന്ദർശകർക്ക് പ്രത്യേകം പാർക്കിംഗ് സ്ഥലം, പൊതു ഇടങ്ങളിലെ ഉപയോഗത്തിനായി 10kv സോളാർ പവർ എന്നിങ്ങനെ സവിശേഷമായ ഒട്ടേറെ സൗകര്യങ്ങൾ ഗ്രീൻ ക്യാപിറ്റോളിൽ ലഭ്യമാണ്.
തൃപ്പൂണിത്തുറയിൽ ഹിൽപാലസിന് സമീപത്തായി നിർമ്മാണം ആരംഭിച്ചിരിക്കുന്ന വീഗാലാൻഡ് ഗ്രീൻ ഫോർട്ടാണ് ബയോഫിലിക് ശ്രേണിയിലെ മറ്റൊരു പുതിയ പ്രോജക്ട് ഒമ്പത് നിലകളിലായി 54 2&3BHK അപ്പാർട്ട്മെന്റുകൾ മാത്രമുള്ള ഗ്രീൻ ഫോർട്ട് സ്വകാര്യതയും ആധുനിക സൗകര്യങ്ങളും ഒരുപോലെ ഒത്തുചേരുന്ന ഇടമാണ്. കുട്ടികൾക്കുള്ള പൂൾ ഉൾപ്പെടെ രണ്ട് സ്വിമ്മിംഗ് പൂളുകൾ, യോഗ-റിക്രിയേഷൻ റൂം, എയർക്കണ്ടിഷൻഡ് ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിംസ് ഹാൾ, മൾട്ടി റിക്രിയേഷൻ ഹാൾ, ഗസ്റ്റ് ബെഡ്റൂം, കുട്ടികളുടെ കളി സ്ഥലം, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും ടോയ്ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികൾ, സന്ദർശകർക്ക് പ്രത്യേകം പാർക്കിംഗ് സ്ഥലം എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങൾ ഗ്രീൻ ഫോർട്ടിലും ലഭ്യമാണ്.
കോഴിക്കോട് ചേവായൂരിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്ന പ്രീമിയം ലക്ഷ്വറി പ്രോജക്ടായ സിംഫണി, ഉത്തര കേരളത്തിലെ വീഗാലാൻഡിന്റെ ആദ്യ പ്രോജക്ടാണ്. ആഡംബരത്തിന്റെ അപൂർവ്വചേരുവകളെല്ലാം അടങ്ങുന്നതാണ് ഇൗ പാർപ്പിട സമുച്ചയം. ഒരോ അപ്പാർട്ട്മെന്റിന്റെയും മെയിൻ ഡോറുകൾ ഇലക്ട്രിക് ലോക്ക് സംവിധാനവും വീഡിയോ ഡോർ ഫോൺ സംവിധാനവും ഉള്ളതാണ്. ലാൻഡ്സ്കേപ്പ് ചെയ്ത ബാർബിക്യൂ ഏരിയ, റീഡിംഗ്റൂം കം യോഗ സ്പേസ്, ബ്യൂട്ടി സലോൺ, കുട്ടികളുടെ കളിസ്ഥലം, കുട്ടികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ സ്വിമ്മിംഗ് പൂളുകൾ, ഇരട്ടി ഉയരത്തിലുള്ള മോഡേൺ എൻട്രി ലോബി എന്നിവയ്ക്ക് പുറമെ, എയർക്കണ്ടീഷൻ ചെയ്ത ഫിറ്റ്നസ് സെന്റർ, മൾട്ടി റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് ഹാൾ, ഗസ്റ്റ് ബെഡ്റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും
ടോയ്ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികളും ലഭ്യമാണ്.
തൃശ്ശൂർ കുരിയച്ചിറയിൽ വീഗാലാൻഡ് എലാൻസയാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്ന മറ്റൊരു പ്രോജക്ട്. 2, 3 &5 BHK അപ്പാർട്ട്മെന്റുകളാണ് എലാൻസയിൽ ലഭ്യമാക്കിയിരിക്കുന്നത്. എല്ലാവിധ ആഢംബര സൗകര്യങ്ങളും ആകർഷകമായ ലൊക്കേഷനും അതിനൂതന നിർമ്മാണ നിലവാരമുമെല്ലാം ഈ പ്രോജക്ടിന്റെയും ആകർഷണ ഘടകങ്ങളാണ്. എയർക്കണ്ടീഷൻ ചെയ്ത ഫിറ്റ്നസ് സെന്റർ, മൾട്ടി റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് ഹാൾ, ഗസ്റ്റ് ബെഡ്റൂം എന്നിവയും കുട്ടികളുടെ കളിസ്ഥലം, കുട്ടികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ സ്വിമ്മിംഗ് പൂളുകൾ, റീഡിംഗ് റൂം, യോഗ സ്പേസ് കം ഫ്ളെക്സിബിൾ ഒാഫീസ് സ്പേസ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ടോയ്ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികളും ലഭ്യമാണ്.
ഇവയ്ക്കെല്ലാം പുറമെ, എറണാകുളത്ത് തൃക്കാക്കരയിൽ വീഗാലാൻഡ് സ്പ്രിംഗ്ബെൽ എന്ന 2&3BHK ലക്ഷ്വറി പ്രോജക്ട് നിർമ്മാണം പൂർത്തിയായി കൈമാറ്റത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
വിശദവിവരങ്ങൾക്കും ബുക്കിനും 9746774444 എന്ന നമ്പരിൽ വിളിക്കുകയോ www.veegaland.com
എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
Content Highlights: Kerala property Expo Bahrain 2025 Veegaland Homes
Published: 10 Apr 2025, 10:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented