ഭവന നിർമാണ രംഗത്ത് നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബിൽഡറാണ് ഒലിവ് ബിൽഡേഴ്സ്. ഗുണമേന്മ, വിശ്വാസ്യത, അത്യാധുനിക സൗകര്യങ്ങങ്ങൾ, കൃത്യസമയത്തെ കൈമാറ്റം എന്നിവയെല്ലാം ഒലിവിന്റെ സവിശേഷതകളാണ്. അതിനാൽ ഒലിവ് എന്നും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡാണ്. കേരളത്തിന് പുറത്ത് മുംബൈയിലും സാന്നിധ്യമുള്ള ഒലിവ് അതതു നഗരങ്ങളിലെ മികച്ച ലൊക്കേഷനുകളിലാണ് എല്ലാ പ്രോജക്ടുകളും ഒരുക്കുന്നത്. അതുകൊണ്ടുതന്നെ അവയെല്ലാം അധിക മൂല്യമുള്ള അപ്പാർട്ട്‌മെന്റുകളാണ്, സുരക്ഷിത നിക്ഷേപങ്ങളുമാണ്. ഇപ്പോൾ തിരുവല്ല, തൃശ്ശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് ഒലിവ് ബിൽഡേഴ്‌സിന് പ്രോജക്ടുകൾ ഉള്ളത്.

ഒലിവ് കരിനീന
K-RERA/PRJ/352/2020

To advertise here,


തിരുവല്ലയിലെ പ്രധാന ലൊക്കേഷനുകളിലൊന്നായ തിരുമൂലപുരത്ത് ഒലിവ് ബിൽഡേഴ്സ് നിർമിക്കുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടാണ് ഒലിവ് കരിനീന. നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിന്റെ താഴത്തെ രണ്ട് നിലകൾ പൂർണമായും പാർക്കിംഗ് സ്‌പേസുകളാണ്. ബാക്കിയുള്ള 13 നിലകളിൽ 52 അപ്പാർട്ട്‌മെന്റുകൾ ഒരുക്കിയിരിക്കുന്നു. 2 BHK അപ്പാർട്ട്‌മെന്റുകൾ 1225, 1235 സ്‌ക്വയർ ഫീറ്റുകളിലും, 3 BHK അപ്പാർട്ട്‌മെന്റുകൾ 1500, 1625 സ്‌ക്വയർ ഫീറ്റുകളിലും നിർമിക്കുന്നു.
എംസി റോഡിനരികിലാണ് ഒലിവ് കരിനീന സ്ഥിതിചെയ്യുന്നത്. ഈ പ്രോജക്ടിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിലാണ് കോർട്ട് കോംപ്ലക്‌സ്, ബാലികാമഠം ഗേൾസ് ഹൈസ്‌കൂൾ, തിരുമൂലപുരം ജംഗ്ഷൻ, പുഷ്പഗിരി ആശുപത്രി, മുനിസിപ്പൽ സ്റ്റേഡിയം, സെന്റ് മേരീസ് മലങ്കര ചർച്ച് ഇവയെല്ലാം സ്ഥിതിചെയ്യുന്നത്.

ഒലിവ് കാസിൽഡ
K-RERA/PRJ/061/2021


തൃശൂർ വിയ്യൂരിൽ ഒലിവ് ബിൽഡേഴ്‌സ് നിർമിക്കുന്ന ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടാണ് ഒലിവ് കാസിൽഡ. നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിൽ ഗ്രൗണ്ട് + 17 നിലകളാണുളളത്. ഗ്രൗണ്ട്, ഫസ്റ്റ് ഫ്ളോറുകൾ പാർക്കിംഗ് സപെയ്സാണ്. രണ്ട് മുതൽ 16 വരെയുള്ള ഫ്ളോറുകളിലായി 60 അപ്പാർട്ട്മെന്റുകൾ ഉണ്ട്. രണ്ട് കിടപ്പുമുറികളോടു കൂടിയ ഒരു അപ്പാർട്ട്മെന്റും, മൂന്ന് കിടപ്പുമുറികളോടു കൂടി മൂന്ന് അപ്പാർട്ട്മെന്റുകളുമാണ് ഓരോ നിലയിലും നിർമിക്കുന്നത്. 2 BHK ഫ്ളാറ്റിന് 1330 ചതുരശ്ര അടി വിസ്തീർണവും 3 BHK അപ്പാർട്ട്മെന്റുകൾക്ക് 1940, 1765, 1730 ചതുരശ്ര അടി വീതവുമായിരിക്കും വിസ്തീർണം. 17 -ാമത്തെ നിലയിൽ രണ്ട് സ്‌കൈ വില്ലകൾ ഉണ്ടായിരിക്കും. ഇലക്ട്രിക് ചാർജിംഗ് പോയിന്റ്, പൂൾ, പ്ലേ ഏരിയ തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിന്റെ മാറ്റ് കൂട്ടുന്നു. റെയിൽവേ സ്റ്റേഷൻ, കേരള വർമ കോളേജ്, സെന്റ് തോമസ് കോളേജ്, ദേവമാതാ പബ്ലിക് സ്‌കൂൾ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ, ദയ ജനറൽ ഹോസ്പിറ്റൽ, വടക്കുംനാഥ ക്ഷേത്രം, കത്തീഡ്രൽ ചർച്ച്, സിറ്റി സെന്റർ, രാഗം തീയേറ്റർ, ലളിതകലാ അക്കാദമി, സംഗീതനാടക അക്കാദമി എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ അഞ്ച് കിലോ മീറ്റർ പരിധിക്കുള്ളിലാണ്.

ഒലിവ് സെലസ്റ്റിന
K-RERA/PRJ/143/2021


കോട്ടയത്ത് ടിബി റോഡിലുള്ള റെഡി ടു മൂവ് പ്രോജക്ടാണ് ഒലിവ് സെലസ്റ്റിന. ഗ്രൗണ്ട് + ഫസ്റ്റ് ഫ്‌ളോറിൽ കൊമേഴ്‌സ്യൽ സ്‌പെയ്‌സാണ്. തുടർന്നുള്ള 11 ഫ്‌ളോറുകളിലായി  71 അപ്പാർട്ട്‌മെന്റുകളും ഒരു പെന്റ്ഹൗസുമാണ് ഈ പ്രോജക്ടിലുള്ളത്. 2 BHK അപ്പാർട്ട്‌മെന്റുകൾ 1260, 1270, 1290 സ്‌ക്വയർ ഫീറ്റുകളിലും 3 BHK അപ്പാർട്ട്‌മെന്റുകൾ 1560, 1885 സ്‌ക്വയർ ഫീറ്റുകളിലും നിർമിച്ചിരിക്കുന്നു. കോട്ടയം ടൗണിൽ പി.ഡബ്ലിയു.ഡി ട്രാവൽ ബംഗ്ലാവിന് എതിർവശത്താണ് ഒലിവ് സെലസ്റ്റിന. ഇവിടെ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് 200 മീറ്റർ ദൂരമേയുള്ളു. വരാനിരിക്കുന്ന മൊബിലിറ്റി ഹബ്ബിൽ നിന്നും 500 മീറ്റർ ദൂരേമേ ഇവിടേക്കുള്ളു. ഒലിവ് സെലസ്റ്റിനയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നഗരത്തിലെ പ്രമുഖ കോളേജുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, കളക്ട്രേറ്റ്, ബോട്ട്‌ജെട്ടി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഈ പ്രോജക്ടിൽ ഏതാനും അപ്പാർട്ടുമെന്റുകൾ മാത്രമേ ബാക്കിയുള്ളു.

ഒലിവ് കലിസ്റ്റ
K-RERA/AG/0134/2023


കാക്കനാട് ഇൻഫോപാർക്കിനടുത്ത് 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള ഇക്കോഫ്രണ്ട്ലി പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. നിർമാണം പൂർത്തിയായ ഈ പ്രോജക്ടിലെ ഫെയ്സ് 3 പ്രോജക്ടായ ഒലിവ് അലീഷയിൽ ഏതാനും 3 BHK അപ്പാർട്ട്മെന്റുകൾ ലഭ്യമാണ്. ഇതിലെ 3 BHK അപ്പാർട്ട്മെന്റുകൾ 1667, 1772, 1799 സ്‌ക്വയർ ഫീറ്റുകളിലാണ് നിർമിച്ചിട്ടുള്ളത്.
 
ഒലിവ് കലിസ്റ്റയിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. അഞ്ച് ടവറുകളിലും പാർക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. റിക്രിയേഷനു മാത്രമായ 40976 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്‌ക്വയർ ഫീറ്റിൽ ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയർ ഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, ഹെൽത് ക്ലബ്, എൽഡേഴ്സ് കോർണർ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. 80 സെന്റിൽ പല തരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്.

ഒലിവ് കലിസ്റ്റയിൽ നിന്നും ഇൻഫോപാർക്കിലേക്ക് 50 മീറ്റർ ദൂരമേയുള്ളു. സ്മാർട്ട് സിറ്റിയുടെയും തൊട്ടടുത്താണ്. നാല് കിലോമീറ്റർ പോയാൽ വീഗാലാൻഡിൽ എത്തും. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മർത്തോമ കോളേജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം ഇതിനടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വരാൻ പോകുന്ന മെട്രോ സ്റ്റേഷൻ ഇതിനടുത്താണ്. ലുലു മാൾ, അമൃത, ആസ്റ്റർ മെഡിസിറ്റി, ബാവൻസ്, അൽ അമീൻ സ്‌കൂൾ, വാട്ടർ മെട്രോ, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് എന്നിവ 0.8 കിലോ മീറ്റർ മുതൽ 12 കിലോ മീറ്റർ ദൂരത്തിലാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 90 20 900 700
വെബ്‌സൈറ്റ്: http://www.olivebuilder.com
ഇ മെയിൽ: marke