'ദി റെസ്‌പോൺസിബിൾ ബിൽഡർ' എന്നറിയപ്പെടുന്ന അസറ്റ് ഹോംസ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരാണ്. ആഗോളതലത്തിൽ 7000-ലധികം ഉപഭോക്താക്കളുള്ള അസറ്റ് ഹോംസിന് 96 ചതുരശ്ര അടി മൈക്രോ അപ്പാർട്ടുമെന്റുകൾ മുതൽ വിശാലമായ 3000+ ചതുരശ്ര അടി വില്ലകൾ വരെയുണ്ട്.
അസറ്റ് ഡിലൈറ്റിനു കീഴിലുള്ള 17 സേവനങ്ങളിൽ നിന്ന് അസറ്റ് ഹോംസ് എത്രത്തോളം ഉപഭോക്തൃകേന്ദ്രീകൃതമായാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. പത്ത് വർഷത്തെ ഇൻഷുറൻസ്, ട്രാൻസിറ്റ് ഹോം ഫെസിലിലിറ്റി, മെഡ് കെയർ തുടങ്ങിയവ ഇതിൽഉൾപ്പെടുന്നു.
സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയും ഹാർവാർഡ് ബിസിനസ് സ്‌കൂൾ പൂർവവിദ്യാർഥിയുമായ വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 18 വർഷങ്ങളായി അസറ്റ് ഹോംസ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ കേരളത്തിലെ 10 ജില്ലകളിലായി84 പ്രോജക്ടുകൾ പൂർത്തീകരിക്കുകയും 32 പ്രോജക്ടുകൾ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു.
കേരളത്തിൽ CRISIL റേറ്റിംഗിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് അസറ്റ് ഹോംസിനാണ്. CRISIL DA2+ റേറ്റിംഗ് അസറ്റ് ഹോംസിന്റെ നിർമാണമികവിനും സമയബന്ധിതമായ പൂർത്തീകരണത്തിനും മികച്ച നിലവാരത്തിനും ലഭിച്ച അംഗീകാരമാണ്. ഇതിനൊപ്പം നിയമ വ്യവസ്ഥകളുടെ പാലനം, പ്രോജക്ടുകളുടെ എണ്ണവും വ്യാപ്തിയും കമ്പനിക്ക് സമൂഹത്തിലുള്ള സ്ഥാനവും ഉപഭോക്താക്കൾ നൽകുന്ന പ്രതികരണങ്ങളും ചേർന്നാണ് ഈ റേറ്റിംഗ് നൽകുന്നത്.
നിർമാണം പൂർത്തീകരിച്ചു നൽകുന്നതിന്റെ വേഗം, പ്രോജക്ടുകളുടെ മികച്ച നിലവാരം, വ്യക്തിഗത പ്രാധാന്യം നൽകുന്ന ആഫ്റ്റർ സെയിൽ്‌സ സർവീസുകൾ, നിർവഹണ കാര്യക്ഷമത, ഉപഭോക്താക്കളുടെ പ്രതികരണം എന്നീ ഘടകങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായി മാറാൻ സഹായിച്ചത്.
സുനിൽകുമാറിന്റെ അഭിപ്രായത്തിൽ ഒരു ബിൾഡർക്കു വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞ്, അതിന് അനുസൃതമായ വീടുകൾ നിർമിക്കുക എന്നതാണ്. ഈ ചിന്തയാണ് അസറ്റ് ഹോംസിനെ ഇന്ത്യയിലെ ആദ്യത്തെ ലൈഫ് സൈക്കിൾ ബിൾഡർ ആക്കിമാറ്റിയത്. വിദ്യാർഥികൾക്കും യുവാക്കൾക്കുമായി നിർമിക്കപ്പെടുന്ന സെൽഫി അപ്പാർട്ട്‌മെന്റുകൾ, ബജറ്റ് ഭവനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഡൗൺ ടു എർത്ത്, ആഡംബരം ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ള എക്‌സോറ്റിക്ക, സീനിയർ സിറ്റിസൺസിനുള്ള യങ് അറ്റ് ഹാർട്ട് എന്നീ പ്രോജക്ടുകളിലൂടെ എല്ലാ പ്രായത്തിലുമുള്ളവർക്കുമായുള്ള ഭവനങ്ങൾ അസറ്റ് ഹോംസ് നിർമിക്കുന്നു.
കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് ലാൻഡ്‌സ്‌കേപ്പിൽ ശോഭനമായ ഭാവിക്കായി നമുക്ക് അസറ്റ് ഹോംസ് തിരഞ്ഞെടുക്കാം.
Content Highlights: Kerala Property Expo Bahrain 2025 Asset Homes
Published: 10 Apr 2025, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented