വിദേശ നിലവാരത്തിലുള്ള ഗുണമേന്മയും സൗകര്യങ്ങളും ഇന്ത്യയിലും ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഹൈലൈറ്റ് ഗ്രൂപ്പ് രൂപപ്പെടുത്തിയ പ്രോജക്ടുകൾ ഉപഭോക്താക്കൾ എന്നും ഇരുകൈകളോടെയാണ് സ്വീകരിച്ചിരിച്ചിട്ടുള്ളത്. റിയൽ എസ്‌റ്റേറ്റ് രംഗത്ത് മൂന്ന് ദശാബ്ദക്കാലത്തെ പാരമ്പര്യമുള്ള ഹൈലൈറ്റ് ഗ്രൂപ്പാണ് കേരളത്തിൽ മാൾ സംസ്‌കാരത്തിന് തുടക്കമിട്ടത്. ഏത് പുതിയ പ്രോജക്ട് ആവിഷ്‌കരിക്കുമ്പോഴും അതിലൂടെ നാടിനുണ്ടാകുന്ന വികസനവും ഉപഭോക്താക്കളുടെ സംതൃപ്തിയും ഹൈലൈറ്റ് കെട്ടിപ്പടുക്കുന്ന വിശ്വാസ്യതയുമാണ് ബ്രാൻഡ് വിഭാവനം ചെയ്യുന്നത്.
മൂന്ന് പതിറ്റാണ്ടിനുള്ളിൽ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ചതും വിശ്വാസ്യതയുമുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായി മാറാൻ ഹൈലൈറ്റ് ഗ്രൂപ്പിനെ പ്രാപ്തരാക്കിയത് പുതുമയാർന്ന ആശയങ്ങളും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളുമാണ്. കൊമേഴ്ഷ്യൽ റെസിഡൻഷ്യൽ ബിൽഡിങ്ങുകളുടെ നിർമാണത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും സംതൃപ്തി നൽകുന്നതും ഉയർന്ന ഗുണനിലവാരത്തിലുള്ളതുമായ അനുഭവം നൽകുകവഴി ഹൈലൈറ്റ് ഗ്രൂപ്പ് ഇന്ന് ഈ മേഖലയിൽ മുൻനിരയിലാണുള്ളത്.
ഹൈലൈറ്റ് ഗ്രൂപ്പിനെ ജനങ്ങൾക്കിടയിൽ വിശ്വാസ്യതയേറിയ മികച്ച ബ്രാൻഡ് ആക്കി മാറ്റുന്നതിന് പിന്നിൽ പ്രവർത്തിച്ച ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാനെ 'ഗെയിം ചെയ്ഞ്ചർ ഇൻ കേരള റിയൽറ്റി സെക്ടർ' എന്ന പദവി നൽകി ടൈംസ് ഗ്രൂപ്പ് ആദരിച്ചത്, വെല്ലുവിളികൾ ഏറ്റെടുക്കാനും അവ കുറ്റമറ്റ രീതിയൽ സാക്ഷാത്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പരിഗണിച്ചാണ്. മൂന്ന് പതിറ്റാണ്ടിനുള്ളിൽ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയെ അവിസ്മരണീയമാം വിധം മാറ്റിമറിക്കാനും ഹൈലൈറ്റ് എന്ന ബ്രാൻഡിനായിട്ടുണ്ട്.
ഹൈലൈറ്റ് മാളുകൾ
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലുകളിൽ ലഭ്യമാകുന്ന അനുഭവം കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാളുകൾ നിർമിച്ചുവരുന്നത്. വൻ നഗരങ്ങൾ, ഇടത്തരം നഗരങ്ങൾ, ചെറിയ പട്ടണങ്ങൾ എന്നിങ്ങിനെ തരംതിരിച്ചുകൊണ്ടാണ് ഹൈലൈറ്റ് ഗ്രൂപ്പ് പുതിയ പദ്ധതികൾ നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായാണ് നിലവിൽ കോഴിക്കോട്, തൃശ്ശുർ എന്നി നഗരങ്ങളിൽ ഹൈലൈറ്റ് മാളുകൾ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്.
ഇതിന്റെ തുടർച്ചയായാണ് കേരളത്തിലെ ഇടത്തരം നഗരങ്ങളിൽ ഹൈലൈറ്റ് സെന്റർ എന്ന പേരിൽ കൊമേഴ്ഷ്യൽ ബിൽഡിങ്ങുകൾ നിർമിക്കുന്നത്. ചെറിയ പട്ടണങ്ങളിൽ ആരംഭിക്കുന്ന ഹൈലൈറ്റ് കൺട്രിസൈഡ് മാളുകളുടെ തുടക്കം മലപ്പുറം ജില്ലയിലെ അതിവേഗം വികസിക്കുന്ന ചെമ്മാടിന്റെ ഹൃദയഭാഗത്താണ് പ്രാവർത്തികമാകുന്നത്. ഇവയുടെ നിർമാണം പൂർത്തിയാവുന്നതോടെ ഇടത്തരം നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വൻനഗരങ്ങളിൽ ലഭിക്കുന്ന സൗകര്യങ്ങളും ഷോപ്പിംഗ് അനുഭവവും ലഭ്യമാകുകയും ഈ പ്രദേശങ്ങൾ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 3 മാളുകൾ പ്രവർത്തിക്കുന്നു; ആറ് മാളുകളുടെ നിർമാണം പുരോഗമിക്കുന്നു.
റെസിഡൻഷ്യൽ കൊമേഴ്ഷ്യൽ ബിൽഡിങ്ങുകളുടെ നിർമാണ രംഗത്ത് നൂതനങ്ങളായ ആശയങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഹൈലൈറ്റ് ഗ്രൂപ്പ് തന്നെയാണ് കോഴിക്കോട് നഗരത്തിൽ നിർമിച്ച ഫോക്കസ് മാളിലൂടെ കേരളത്തിൽ മാൾ സംസ്‌കാരത്തിന് തുടക്കമിട്ടത്. ഈ സംരംഭത്തിന്റെ വൻവിജയത്തിന് ശേഷമാണ് കൂടുതൽ വിസ്തൃതിയും അത്യന്താധുനിക സൗകര്യങ്ങളുമായി കോഴിക്കോട് നഗരത്തിൽ തന്നെ ഹൈലൈറ്റ് മാൾ എന്ന വിസ്മയം പടുത്തുയർത്തിയത്.
ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പ്രോജക്ടായ ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായാണ് കോഴിക്കോട് ഹൈലൈറ്റ് മാൾ പ്രവർത്തിക്കുന്നത്. ബിസിനസ് പാർക്ക്, രണ്ടായിരത്തിൽപരം അപ്പാർട്ട്മെന്റുകൾ, പ്രീമിയം കോവർക്കിംഗ് സ്‌പെയ്‌സായ ദി വർക്ക്ബുക്ക്, എലനൈൻ വിമൻസ് കെയർ ഹോസ്പിറ്റൽ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഹൈലൈറ്റ് സിറ്റിയിലുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും ശ്രദ്ധേയമായ നിർമാണ പദ്ധതിക്കുള്ള 'കൺസ്ട്രക്ഷൻ വേൾഡ് ആർക്കിടെക്സ് ആന്റ് ബിൽഡേഴ്സ്' പുരസ്‌കാരം 2016 - ൽ ഹൈലൈറ്റ് സിറ്റിയെ തേടിയെത്തിയതും ഹൈലൈറ്റ് ഗ്രൂപ്പിന്റെ മികവിനുള്ള മറ്റൊരംഗീകാരമാണ്. ഇതിനുമുമ്പ് ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ് പാർക്കിന് കെട്ടിട നിർമാണ വിഭാഗത്തിൽ മികച്ച വണിജ്യ സമുച്ചയത്തിനുള്ള 'ഐ.സി.ഐ പുരസ്‌കാരം' 2014 ൽ ലഭിച്ചിട്ടുണ്ട്.
ഹൈലൈറ്റ് ഒളിംപസ്
ലോകോത്തര നിലവാരത്തിൽ ഹൈലൈറ്റ് സിറ്റിയിൽ ഉയർന്ന റസിഡൻഷ്യൽ പ്രോജക്ടാണ് ഹൈലൈറ്റ് ഒളിമ്പസ്. ഭൂനിരപ്പിൽ നിന്നും 100 മീറ്റർ ഉയരത്തിൽ 33 നിലകളിലായി 526 അപ്പാർട്ട്മെന്റുകൾ അടങ്ങിയ ഈ അത്യന്താധുനിക പ്രോജക്ടിൽ 919 മുതൽ 3150 സ്‌ക്വയർ ഫീറ്റ് വരെയുളള വിവിധ ശ്രേണികളിലുള്ള അപ്പാർട്ട്‌മെൻുകൾ ലഭ്യമാണ്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ ടെറസാണ് ഒളിമ്പസിന്റേത്. താമസക്കാർക്ക് മറ്റിടങ്ങളെ ആശ്രയിക്കാതെ എല്ലാ സൗകര്യങ്ങളും ഒരിടത്ത് തന്നെ ഒളിമ്പസ് ലഭ്യമാക്കി. സ്‌പോർട്‌സ്, വിനോദം, തുടങ്ങി ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി 100-ലധികം റിക്രിയേഷൻ സൗകര്യങ്ങൾ നൽകുന്ന പാർപ്പിട സമുച്ചയം കൂടിയാണ് ഒളിമ്പസ്. 12,70,039 ചതുരശ്ര അടി വിസ്തീർണമുള്ള പ്രോജക്ട് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചിരിക്കുന്നത്.
ഹൈലൈറ്റ് ഒളിമ്പസ് ഫെയ്‌സ് 2
ഹൈലൈറ്റ് ഒളിമ്പസിന്റെ വൻ വിജയത്തെ തുടർന്ന് ഹൈലൈറ്റ് ഗ്രൂപ്പ് നിർമിക്കുന്ന പുതിയ റസിഡൻഷ്യൽ ടവറാണ് ഹൈലൈറ്റ് ഒളിമ്പസ് 2. രാജ്യത്തെ കെട്ടിട സമുച്ചയങ്ങളിൽ നിന്ന് നിരവധി പ്രത്യേകതകൾകൊണ്ട് വേറിട്ട് നിൽക്കുന്ന മെഗാ പ്രോജക്ടാണ് ഒളിമ്പസ്. ഈ പ്രോജക്ടിനോട് കിടപിടിക്കുന്ന രീതിയിലാണ് ഒളിമ്പസ് ഫെയ്‌സ് 2 രൂപകൽപന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2,733 ചതുരശ്ര അടി വരെയുള്ള 412 അപ്പാർട്ട്‌മെന്റുകൾ ഉണ്ടാകും. ടവർ പൂർത്തീകരിക്കുന്നതോടുകൂടി 22,62,639 ചതുരശ്ര അടിയിൽ രണ്ട് ടവറുകളിലായി 938 അപ്പാർട്‌മെന്റുകൾ ഒളിമ്പസ് മെഗാ പ്രോജക്ടിൽ ഉണ്ടാകും.
65 ഏക്കറിൽ പരന്നു കിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായ ഒളിമ്പസ് രൂപകൽപന ചെയ്തിരിക്കുന്നത് സ്ഥപതി ആർക്കിടെക്റ്റ്‌സാണ്. കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്ന്, അൾട്രാ മോഡേൺ ബിസിനസ് പാർക്ക്, മൾട്ടിപ്ലക്സ് തിയറ്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റൽ, സ്റ്റാർ ഹോട്ടലുകൾ, 24/7 ഹഗ് എ മഗ് കഫേ എന്നീ സൗകര്യങ്ങളെല്ലാം ഹൈലൈറ്റ് സിറ്റിയിലുണ്ട്. ആഗോള നിലവാരത്തിലുള്ള ജീവിത രീതിയാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഒളിമ്പസിലൂടെ പരിചയപ്പെടുത്തുന്നത്.
പലാക്സി സിനിമാസ്
മികച്ച സ്‌ക്രീൻ- ശബ്ദ അനുഭവം കാഴ്ചവെക്കുന്ന EPIQ സംവിധാനം കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയത് പലാക്സി സിനിമാസ് ആണ്. മലയാളികൾ ഇതുവരെ കാണാത്ത മായികാനുഭവമാണ് പലാക്സി നൽകിവരുന്നത്. ഇന്ത്യയിലെ വിനോദ മേഖലയിലെ പ്രമുഖരായ QUBE സിനിമയുടെ പ്രീമിയം ലാർജ്ജ് ഫോർമാറ്റാണ് EPIQ വിലൂടെ സിനിമാസ്വാദകരുടെ മുന്നിലെത്തുന്നത്. എട്ട് സ്‌ക്രീനുകൾ അടങ്ങുന്ന തിയേറ്റർ സമുച്ചയമാണ് പലാക്സി. മറ്റെവിടെയും ലഭിക്കാത്ത നവീന ദൃശ്യാനുഭവമാണ് പലാക്സി പ്രേക്ഷകർക്ക് നൽകുന്നതെന്ന കാര്യത്തിൽ സംശയമില്ല.
ഹഗ് എ മഗ്
ലോകോത്തര നിലവാരത്തിലുള്ള കഫേ എക്സ്പീരിയൻസാണ് ഹഗ് എ മഗ് എന്ന ബ്രാൻഡ് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഹൈലൈറ്റ് സിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹഗ് എ മഗ് യുവജനങ്ങൾ രണ്ടുകൈകളും നീട്ടി സ്വീകരിച്ചു. എത്രയും ഉപഭോക്തപ്രീതി നേടിയതു കൊണ്ട് തന്നെ മൂന്ന് വർഷത്തിനകം നൂറോളം ഔട്ട്ലെറ്റുകൾ കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കഫേ എന്ന അംഗീകാരം 2024 മാർച്ചിൽ കോഴിക്കോട് ബീച്ചിൽ ആരംഭിച്ച ഹഗ് എ മഗ് ഔട്ട്ലെറ്റിന് സ്വന്തമാണ്.
ഹൈലൈറ്റ് ഗ്രൂപ്പിൽ നിന്നുള്ള ദി വൈറ്റ് സ്‌കൂൾസ് വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ സംഭാവനകൾ നൽകുന്നു. കേരളത്തിൽ IB, CBSE, EDEXCEL സിലബസുകൾ ലഭ്യമാക്കുന്ന ഒരേയൊരു സ്‌കൂളാണ് ദി വൈറ്റ് സ്‌കൂൾ ഇന്റർനാഷണൽ. സിബിഎസ്ഇ സിലബസിലുള്ള TWSK യും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
www.hilitegroup.com
www.hiliterealty.com
Content Highlights: Kerala Property Expo 2025 Bahrain Hilite Group
Published: 15 Apr 2025, 01:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented