മൂന്ന് പതിറ്റാണ്ടിലേറെയായി മികവിന്റെ മറുവാക്കായി ദേശായി ഹോംസ് ഭവന നിർമാണ രംഗത്തുണ്ട്. കഴിഞ്ഞ 33 വർഷത്തിനുള്ളിൽ 8.5 മില്യണിലേറെ ചതുരശ്ര അടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ദേശായി ഹോംസിന് 6500ൽ അധികം സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. നിലവിൽ റെഡിഡൻഷ്യൽ - കൊമേഴ്സ്യൽ വിഭാഗങ്ങളിലായി 61ൽ അധികം പ്രോജക്ടുകളുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിലവിൽ പ്രോജക്ടുകളുള്ള ദേശായി ഹോംസ്, കേരളത്തിനു പുറത്തേക്ക് ബിസിനസ് വ്യാപിക്കാൻ ഒരുങ്ങുകയാണ്. കോയമ്പത്തൂർ പോലുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച് ഇന്റീരിയർ ഒരുക്കാനായി മികച്ച ഇന്റീരിയർ ഡിവിഷനും ഇവർക്കുണ്ട്. കേരളത്തിലെ വിവിധ നഗരങ്ങളിൽ ദേശായി ഹോംസിന്റെ ലഭ്യമായ ചില പ്രോജക്ടുകളുടെ വിവരങ്ങൾ താഴെചേർക്കുന്നു.
തിരുവനന്തപുരത്തെ പ്രോജക്ടുകൾ
ഡിഡി സ്പോർട്സ് സിറ്റി

സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ദേശായി ഹോംസ് തലസ്ഥാനത്ത് ഒരുക്കുന്ന ഡിഡി സ്പോർട് സിറ്റി പോലൊരു പ്രോജക്ട് കേരളത്തിൽ വേറൊന്നില്ല എന്ന് നിസംശയം പറയാം. ആക്ടീവ് ലൈഫ്‌സ്റ്റൈൽ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഈ പ്രോജക്ടിൽ ഇനി വളരെ കുറച്ച് അപ്പാർട്ട്‌മെന്റുകൾ മാത്രമേ വിൽക്കുവാനുള്ളു. 43 ലക്ഷം രൂപ മുതലാണ് വില.
തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് 8 ഏക്കറിലുള്ള ഈ പ്രോജക്ടിൽ രണ്ടര ഏക്കർ സ്ഥലം സ്പോർട്സ് ആക്ടിവിറ്റികൾക്കായി മാത്രം മാറ്റിവച്ചിരിക്കുകയാണ്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ക്ലബ് ഹൗസ് ഈ പ്രോജക്ടിന്റെ പ്രധാന ആകർഷണമാണ്. ഫുൾ സൈസ് ഫുട്ബോൾ കോർട്ട്, ഒളിംപിക് സൈസ് സ്വിമ്മിംഗ് പൂൾ, ലേഡീസ് & കിഡ്സ് പൂളുകൾ, ടെന്നിസ് കോർട്ടുകൾ, ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകൾ, ടേബിൾ ടെന്നിസ്, ബാസ്‌കറ്റ് ബോൾ കോർട്ട്, ജോഗിങ് ട്രാക്ക്, സ്ത്രീകൾക്കും പുരുഷൻമാർക്കും ജിം, ബില്ല്യാഡ്സ്, ക്യാരംസ്, പൂൾ ടേബിൾ, മറ്റ് ഇൻഡോർ ഗെയിമുകൾ, ചിൽഡ്രൻസ് പ്ലേ ഏരിയ വിത്ത് എക്വിപ്മെന്റ്സ്, എൽഡേഴ്സ് കോർണർ... ഇങ്ങനെ ഊർജസ്വലവും ഉന്മേഷദായകവുമായ ലൈഫ്സ്‌റ്റൈലിന് ആവശ്യമായ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. എക്‌സൈസ് ചെയ്യാനും കളിക്കാനും കുട്ടികളെ സ്‌പോർട്‌സിൽ ആക്ടീവാക്കാനും ഒന്നും പുറത്തേക്കു പോകേണ്ടതില്ല, അതിനുള്ള സൗകര്യങ്ങളെല്ലാം സ്വന്തം കോമ്പൗണ്ടിനുള്ളിലുണ്ട് എന്നത് ഈ പ്രോജക്ടിനെ ആകർഷകമാക്കുന്നു.

റെഡി ടു ഒക്യുപ്പൈ വിഭാഗത്തിലുള്ള ഡിഡി സ്പോർട്സ് സിറ്റി (K-RERA/PRJ/131/2020) - പവലിയനിൽ 20 ഫ്ളോറുകളിലായി 160 പ്രീമിയം 2 & 3 BHK അപ്പാർട്ട്മെന്റുകളുണ്ട്. ഉടൻ നിർമാണം പൂർത്തിയാകുന്ന ഡിഡി സ്പോർട് സിറ്റി ഗാലേറിയും (K-RERA/PRJ/TVM/154/2023) ഉടൻ പൂർത്തിയാകുന്ന ഡിഡി സ്പോർട്സ് സിറ്റി ഹിപ്പോഡ്രോമും (Rera No: K-RERA/PRJ/TVM/088/2022) നിർമാണം ആരംഭിച്ച ഡിഡി അരീനയും (Rera No:K-RERA/PRJ/TVM/094/2024) ഡിഡി സ്പോർട്സ് സിറ്റിയിൽ ഉണ്ട്. അതിമനോഹരമായി രൂപകൽപ്പന ചെയ്ത 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇവ.
ഡിഡി ജൽദർശൻ
K-RERA/PRJ/TVM/048/2021
ആക്കുളം കായലിന്റെ മനോഹാരിത കാണിച്ചുതരുന്ന വാട്ടർ ഫ്രണ്ട് പ്രോജക്ടാണ് നിർമാണം പുരോഗമിക്കുന്ന ഡിഡി ജൽദർശൻ. 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണിത്. ഒരേക്കർ ഭൂമിയിൽ രണ്ട് ടവറുകളിലായി 70 യൂണിറ്റുകളാണ് ഇതിലുള്ളത്. ഇൻഫോസിസ്, യുഎസ്ടി ഗ്ലോബൽ, ടെക്‌നോപാർക്ക് എന്നീ ഐടി പാർക്കുകളും ലുലുമാളും സമീപത്തായുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. തിരുവനന്തപുരത്തിന്റെ ഏത് ഭാഗത്തേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്താനാകും.
കൊച്ചിയിലെ പ്രോജക്ടുകൾ
ഡിഡി ഗ്ലോബൽ കിങ്ഡം
K-RERA/PRJ/ERN/061/2024

ആലുവയ്ക്കടുത്ത് കമ്പനിപ്പടിയിൽ ദേശായി ഹോംസ് ഒരുക്കുന്ന പുതിയ 2 & 3 BHK അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഡിഡി ഗ്ലോബൽ കിങ്ഡം. ബെയ്‌സ്‌മെന്റ്, ഗ്രൗണ്ട് + 16 ഫ്‌ളോറുകളിലായി ആകെ 128 യൂണിറ്റുകൾ ഇതിലുണ്ട്. 1000 സ്‌ക്വയർ ഫീറ്റ് മുതൽ വലിപ്പത്തിലുള്ള എലഗന്റ് അപ്പാർട്ട്‌മെന്റുകളാണ് അവ. കളമശേരിക്കും ആലുവയ്ക്കും ഇടയിലുള്ള കമ്പനിപ്പടി മെട്രോ സ്‌റ്റേഷന് അടുത്താണ് ഡിഡി ഗ്ലോബൽ കിങ്ഡം. ഷോപ്പിങ്, എന്റർടെയ്ൻമെന്റ്, മറ്റ് അവശ്യസേവനങ്ങൾ എല്ലാം അടുത്തുള്ള ലൊക്കേഷനാണിത്. ഫിറ്റ്‌നസ് സെന്ററും ഇൻഡോർ ഗെയിം സോണും അടക്കമുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. ഊർജസ്വലമായ നഗരജീവിതവും സുരക്ഷിതമായ കമ്യൂണിറ്റി ലൈഫും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ പ്രോജക്ടാണിത്.
ഡിഡി സൺസെറ്റ് ഐലൻഡ്
Building Permit No: A3-462/1435/17-18 dated 20-06-2018
വൈപ്പിനിലുള്ള 2 & 3 BHK റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് പ്രോജക്ടായ ഡിഡി സൺസെറ്റ് ഐലൻഡ് ദേശായി ഹോംസിന്റെ പൈതൃകം വിളിച്ചോതുന്ന റെഡി ടു മൂവ് പ്രോജക്ടാണ്. അറബിക്കടലിന്റെ മനോഹാരിതയും കായൽക്കാഴ്ചകളും കൺനിറയെ കാണാൻ അവസരം ഒരുക്കുന്ന പ്രോജക്ടാണിത്. പ്രശാന്തമായ അന്തരീക്ഷവും മാലിന്യവിമുക്തമായ പരിസരവും ഡിഡി സൺനെറ്റ് ഐലൻഡിലെ അപ്പാർട്ട്മെന്റുകളുടെ പ്രത്യേകതയാണ്. നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താവുന്ന ഈ പ്രോജക്ടിൽ സ്വിമ്മിങ് പൂൾ, ഏസി ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ വിത്ത് എക്വിപ്മെന്റ്സ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.
ഡിഡി ഹൈവേ ഹോംസ്
K-RERA/PRJ/ERN/090/2023
കുണ്ടന്നൂർ, നെട്ടൂരിൽ നിർമാണം പുരോഗമിക്കുന്ന 2 & 3 BHK പ്രോജക്ടാണ് ഡിഡി ഹൈവേ ഹോംസ്. ഹെൽത്ത് ക്ലബ്, മൾട്ടി പർപ്പസ് ഹാൾ, സ്വിമ്മിങ് പൂൾ തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. എൻ എച്ച് 47ന് അടുത്തുള്ള ഈ പ്രോജക്ട് നിക്ഷേപമെന്ന നിലയിലും മികച്ച ചോയ്സാണ്.
ഡിഡി കിങ്സ് സ്‌ക്വയർ
K-RERA/PRJ/ERN/008/2022
ഇടപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന 1 BHK അപ്പാർട്ട്മെന്റ് പ്രോജക്ടായ ഡിഡി കിങ്‌സ് സ്‌ക്വയറിൽ 12 നിലകളിലായി 144 യൂണിറ്റുകളുണ്ട്. ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ അമിനിറ്റീസ് എല്ലാമുള്ള ഈ പ്രോജക്ട് ബജറ്റ് ഫ്രണ്ട്ലിയാണ്. എറണാകുളത്തെ പ്രൈം ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ നിന്ന് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താം.
ഡിഡി ക്വീൻസ് സ്‌ക്വയർ
K-RERA/PRJ/ERN/044/2021
ഇടപ്പള്ളിയിലുള്ള റെഡി ടു ഒക്യുപൈ 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഡിഡി ക്വീൻസ് സ്‌ക്വയർ. ഒരേക്കറിൽ 17 നിലകളിലായി 136 യൂണിറ്റുകളാണ് ഇതിലുള്ളത്. സ്വിമ്മിങ് പൂൾ ആൻഡ് കിഡ്സ് പൂൾ, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ഈ പ്രോജക്ട് നഗരഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഡിഡി ഗ്രീൻ വില്ലേജ്
K‐RERA/PRJ/ERN/025/2023
കാക്കനാട് ഇടച്ചിറയിലുള്ള ഡിഡി ഗ്രീൻ വില്ലേജാണ് മറ്റൊരു ഓൺഗോയിങ് പ്രോജക്ട്. 2 &3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. ഹെൽത്ത് ക്ലബും ചിൽഡ്രൻസ് പ്ലേ ഏരിയയും അടക്കമുള്ള ആധുനികമായ നിരവധി അമിനിറ്റീസുള്ള ഈ പ്രോജക്ട് ഇൻഫോപാർക്കിനും സ്മാർട്ട് സിറ്റിക്കും അടുത്താണ്. കൊച്ചി മൊട്രോ ഫെയ്സ് 2, പ്രമുഖ ആശുപത്രികൾ, സ്‌കൂളുകൾ എല്ലാം സമീപത്തായുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
ഡിഡി സിൽവർ സ്റ്റോൺ
Building Permit Number: MOP7/42/08 dated 28-10-08
വടുതലയിലുള്ള ഡിഡി സിൽവർ സ്റ്റോൺ റെഡി ടു മൂവ് പ്രോജക്ടാണ്. 168 പ്രീമിയം 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. എം.ജി റോഡിൽ നിന്നും മറൈൻ ഡ്രൈവിൽ നിന്നും നാല് കിലോ മീറ്റർ ദൂരമേ ഇവിടേക്കുള്ളു. ഹെൽത്ത് ക്ലബും ഇൻഡോർ ഗെയിംസുമുള്ള ക്ലബ് ഹൗസ്, ഷട്ടിൽ കോർട്ടുകൾ, സ്വിമ്മിങ് പൂൾ, മിനി തീയേറ്റർ കം കമ്യൂണിറ്റി ഹാൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ ഈ പ്രോജക്ടിൽ വിൽക്കുവാനുള്ളു.
കോട്ടയത്തെ പ്രോജക്ടുകൾ
ഡിഡി മജസ്റ്റിക് മൗണ്ട്
RERA No: K-RERA/PRJ/230/2020

കോട്ടയത്തെ മികച്ച റസിഡൻഷ്യൽ ഏരിയ ആയ എസ്. എച്ച് മൗണ്ടിലാണ് ദേശായി ഹോംസിന്റെ റെഡി ടു ഒക്യുപ്പൈ പ്രോജക്ടായ ഡിഡി മജസ്റ്റിക് മൗണ്ട് സ്ഥിതിചെയ്യുന്നത്. മനോഹരങ്ങളായ 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. ധാരാളം തുറസായ ഇടങ്ങളുള്ള ഈ പ്രോജക്ടിൽ സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, ഏസി ഹോം തീയേറ്റർ കം ഓഡിറ്റോറിയം, ബാഡ്മിന്റൺ കോർട്ടുകൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്സ്‌കേപ്ഡ് ഗാർഡൻ തുടങ്ങി ഒട്ടനവധി ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്. നവീനമായ രീതിയിൽ പ്രൗഢിയോടെ നിർമിച്ചിട്ടുള്ള ഡിഡി മജസ്റ്റിക് മൗണ്ടിൽ ഇനി ഏതാനും അപ്പാർട്ട്മെന്റുകൾ മാത്രമേ ബാക്കിയുള്ളു.
ഡിഡി സിറ്റി ഗെയ്റ്റ്
RERA No: K-RERA/PRJ/122/2020
എസ്. എച്ച് മൗണ്ടിലുള്ള മറ്റൊരു റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് ഡിഡി സിറ്റി ഗെയ്റ്റ്. അഫോർഡബിൾ റെയ്ഞ്ചിൽ നഗരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്ളാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പ്രോജക്ടാണിത്. ഇതിൽ വളരെ കുറച്ച് ഫ്ളാറ്റുകൾ മാത്രമേ ഇനി വിൽക്കാനുള്ളു. 44 ലക്ഷം രൂപ മുതലാണ് വില.
ഡിഡി ലെഗസി ഹൈറ്റ്സ്
RERA No: K-RERA/PRJ/KTM/114/2022
കോട്ടയത്ത് എംസി റോഡിനടുത്ത് ചവിട്ടുവരിയിൽ നിർമാണം തീരാറായ 2 & 3 BHK പ്രോജക്ടാണ് ഡിഡി ലെഗസി ഹൈറ്റ്സ്. സ്വിമ്മിങ് പൂൾ, ഫിറ്റ്‌നസ് സെന്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ് തുടങ്ങിയ അമിനിറ്റീസെല്ലാം ഇതിലുണ്ട്. നഗരസൗക്യങ്ങൾക്കടുത്ത് ശാന്തമായ അന്തരീക്ഷത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഈ പ്രോജക്ട്.
തിരുവല്ലയിലെ പ്രോജക്ട്
ഡിഡി ടവർ വൺ
K-RERA/PRJ/191/2020

തിരുവല്ലയിൽ തുകലശേരിയിലുള്ള റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് ഡിഡി ടവർ വൺ. മികച്ച ഒരു ലൊക്കേഷനിൽ ആധുനിക സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ദേശായി ഹോംസ് നിർമിച്ചിട്ടുള്ള പ്രോജക്ടാണിത്. എംസി റോഡിൽ നിന്ന് 300 മീറ്റർ മാറി, 15 നിലകളിലായി ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടിൽ 2 & 3 BHK അപ്പാർട്ട്മെന്റുകളും ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകളും ലഭ്യമാണ്. 56 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. കോട്ടയത്തും തിരുവല്ലയിലും അടുത്തതായി നിർമിക്കുവാനുള്ള പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ദേശായി ഹോംസ്.
തൃശൂരിലെ പ്രോജക്ടുകൾ
ഡിഡി ഡയമണ്ട് പാർക്ക്
RERA NO : K‐RERA/PRJ/TSR/015/2021

കുരിയച്ചിറയിലുള്ള റെഡി ടു ഒക്യുപൈ 2, 3 BHK & ഡ്യൂപ്ലെക്സ് അപ്പാർട്ട്്മെന്റ് പ്രോജക്ടാണ് ഡിഡി ഡയമണ്ട് പാർക്ക്. ഒരു ഏക്കറിൽ 16 ഫ്ളോറുകളിലായി ഇവ ഒരുക്കിയിരിക്കുന്നു. പ്രീമിയം ലൈഫ് സ്‌റ്റൈലിന് അനുയോജ്യമായ ഹെൽത്ത് ക്ലബ്, സ്വിമ്മിങ് പൂൾ, കിഡ്‌സ് പൂൾ, മൾട്ടി- സ്‌പോർട്ട് ഗ്രൗണ്ട്, ജോഗിങ് ട്രാക്ക്, ഷട്ടിൽ കോർട്ട്, ആംഫിതീയേറ്റർ, എൽഡേഴ്‌സ് കോർണർ, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങി ഒട്ടനവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
ഡിഡി ജെയ്ഡ് ടവർ
RERA NO : K‐RERA/PRJ/TSR/066/2021
തൃശൂർ സിറ്റിയിൽ പോട്ടൂറിലുള്ള 1 & 2 BHK പ്രോജക്ടായ ഡിഡി ജെയ്ഡ് ടവറിന്റെ നിർമാണം ഉടൻ പൂർത്തിയാകും. തൃശൂർ സിറ്റിയിൽ നിന്നും 10 മിനിറ്റ് ഡ്രൈവിങ് അകലത്തിൽ, ഹരിതഭംഗിയുള്ള ഏരിയയിൽ സ്ഥിതി ചെയ്യുന്ന 14 ഫ്ളോറുകളുള്ള ഈ പ്രോജക്ടിൽ ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ അമിനിറ്റീസ് എല്ലാമുണ്ട്. 28 ലക്ഷം രൂപ മുതൽ വിലയിലുള്ള അപ്പാർട്ട്‌മെന്റുകൾ ഇതിൽ ലഭ്യമാണ്.
ഡിഡി എമറാൾഡ് ഗാർഡൻസ്
RERA NO : K- RERA/PRJ/TSR/129/2023
കുരിയച്ചിറയിൽ നിർമാണം പുരോഗമിക്കുന്ന 2 & 3 BHK പ്രോജക്ടാണ് ഡിഡി എമറാൾഡ് ഗാർഡൻസ്. സ്വരാജ് റൗണ്ട്, ഈസ്റ്റ് ഫോർട്ട്, റെയിൽവേ സ്റ്റേഷൻ, ശക്തൻ ബസ് സ്റ്റാൻഡ് തുടങ്ങി തൃശൂരിലെ പ്രധാന പോയിന്റുകളിലേക്കെല്ലാം ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം. മൾട്ടി സ്പോർട് ഗ്രൗണ്ട്, ബാസ്‌കറ്റ് ബോൾ സ്റ്റാൻഡർ, ഷട്ടിൽ കോർട്ടുകൾ, ആംഫിതീയേറ്റർ & ലോൺ, ജോഗിങ് ട്രാക്ക്, എൽഡേഴ്സ് കോർണർ, ചിൽഡ്രൻസ് പ്ലേ ഏരിയ, സ്വിമ്മിങ് പൂൾ വിത്ത് കിഡ്സ് പൂൾ തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.
കോഴിക്കോട്ടെ പ്രോജക്ട്
ഡിഡി ഗ്രീൻ ക്രെസ്റ്റ്
K-RERA/PRJ/KKD/149/2024

കോഴിക്കോട് കോട്ടൂളിയിൽ ദേശായി ഹോംസ് നിർമിക്കുന്ന 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഡിഡി ഗ്രീൻ ക്രെസ്റ്റ്. ആകെ 66 യൂണിറ്റുകളുള്ള ഈ പ്രോജക്ട് മനോഹരവും സൗകര്യപ്രദവുമായ ലിവിങ് സ്‌പേസ് ഒരുക്കുന്നു. മാവൂർ റോഡിൽ നിന്ന് 500 മീറ്ററും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് 1.7 കിലോ മീറ്ററും മാറി എല്ലാ സൗകര്യവുമുള്ള ലൊക്കേഷനിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്വിമ്മിങ് പൂൾ വിത്ത് വെയ്ഡിങ് പൂൾ, ശീതീകരിച്ച ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ അടക്കമുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. ഏതാനും അപ്പാർട്ട്മെന്റുകൾ മാത്രമേ ഇതിൽ ഇനി വിൽക്കുവാനുള്ളു. ഇപ്പോൾ ബുക്ക് ചെയ്താൽ വില ഉയരുംമുമ്പ് ആകർഷകമായ റെയ്റ്റിൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കാം.
ദേശായി ഹോംസിന്റെ പ്രോജക്ടുകളെല്ലാം പുതിയ കാലത്തിന്റെ സൗന്ദര്യബോധവും സൗകര്യങ്ങളും ഒത്തുചേരുന്ന മനോഹര ഭവനങ്ങളാണ്. എലഗൻസും ഫംഗ്ഷനാലിറ്റിയും അവയുടെ മുഖമുദ്രകളാണ്. മികച്ച ലൊക്കേഷനിലുള്ള ഈ പ്രോജക്ടുകൾ ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപങ്ങളുമാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 99617 66888, 81291 87700
ഇമെയിൽ - sales@desaihomes.com
വെബ്സൈറ്റ് - www.desaihomes.com
Content Highlights: Kerala Property Expo 2025 Bahrain Desai Homes
Published: 15 Apr 2025, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented