കുട്ടികളും രക്ഷകർത്താക്കളും സംഘാടകരമൊക്കെ ടെൻഷനില്ലല്ലേ... ജോക്കർ തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെ എല്ലാവരും ഫുൾ വൈബാണ്, പറച്ചിലിൽ മാത്രമല്ല മായാദേവി മൊത്തത്തിൽ വൈബാണ്. ജോക്കർ വേഷത്തിൽ കലോത്സവ വേദിയിലെത്തിയ മായാദേവി ആദ്യ ദിവസം മുതലേ കലോത്സവത്തിൽ താരമാണ്. വിസിൽ ഊതി സിനിമാ സ്റ്റൈലിൽ കുശലാന്വേഷണം നടത്തുന്ന അവർ കുട്ടികൾക്ക് ഇപ്പോൾ "ജോക്കർ ആൻ്റി"യും. പല വേഷത്തിൽ ലോട്ടറി വിൽപ്പന നടത്തുന്നത് മായ ദേവി ഗുരുവായൂരിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ലോട്ടറി വിൽപ്പനയെക്കാൾ കുട്ടികൾക്ക് പ്രോത്സാഹനം നൽകുക എന്നതാണ് ഈ രൂപമാറ്റത്തിലൂടെ മായാദേവി ശ്രമിക്കുന്നത്. 

To advertise here,