പൊതുവേദികളിൽ അപൂർവമായി അവതരിക്കാറുള്ള കൂടിയാട്ടം യുവജനോത്സവ വേദിയിലൂടെയെങ്കിലും ജനങ്ങളിലേക്ക് എത്തിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പരിശീലകൻ പൈങ്കുളം നാരായണ ചാക്യാർ. ഇപ്പോൾ കൂടിയാട്ടം അവതരിപ്പിക്കുന്ന കുട്ടികൾ ഭാവിയിൽ ഇതൊരു പ്രൊഫഷനായി സ്വീകരിക്കണമെന്നില്ല. പക്ഷേ കലയെ പ്രചരിപ്പിക്കാൻ ഇവർ വിചാരിച്ചാൽ സാധിക്കും. ഈ വർഷം എന്റെ 180 കൂട്ടികളാണ് കലോത്സവത്തിനെത്തിയത്. ഈ 180 പേരും കലകളെ അറിയുന്നവരാകും. അവരുടെ മാതാപിതാക്കൾ, അധ്യാപകർ, കല അവതരിപ്പിക്കുന്ന സ്ഥലത്തെ കുട്ടികൾ, അവിടത്തെ ജനങ്ങൾ തുടങ്ങിയ ആളുകളിലേക്കെല്ലാം ഈ കലാരൂപം എത്തുകയാണ്. അത്രയേ വേണ്ടൂവെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

എന്നെ സംബന്ധിച്ച് ഇതൊരു മത്സരമല്ല. പേര് തന്നെ കലോത്സവം എന്നാണ്. ഉത്സവം എന്നാൽ ആഘോഷിക്കാനുള്ള ആഹ്‌ളാദിക്കാനുള്ളതാണ്. പൊളിറ്റിക്കൽ കറക്ടനസ്, ബോഡി ഷെയ്മിങ് തുടങ്ങി നിരവധി പ്രതിസന്ധികൾ ചാക്യാർക്കൂത്ത് നേരിടുന്നുണ്ട്. ഒരാളെ ചൂണ്ടി മനസ് ഉറപ്പിച്ച് പറയാൻ പറ്റാത്ത കാലമാണ്. എന്തെങ്കിലും തരത്തിൽ ന്യൂനതകളുള്ളവരെ കളിയാക്കാൻ പാടില്ല, സ്ത്രീകളെ  പ്രത്യക്ഷമായി പരിഹസിക്കാൻ പാടില്ല എന്നൊക്കെയാണ് ചാക്യാർക്കൂത്തിന്റെ നിയമങ്ങളെന്നും ചാക്യാർക്കൂത്തും പരിശീലിപ്പിക്കുന്ന പൈങ്കുളം നാരായണ ചാക്യാർ വിശദമാക്കി.