തിരുവനന്തപുരംഛ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ചങ്ങനാശ്ശേരി എസ്.ബി.എച്ച്.എച്ച്.എസിലെ ബെവന്‍ ബിജു എ ഗ്രേഡ് നേടി. മൂകാംബിക ദേവ ഗായകന്‍ ഇത്തിത്താനം പ്രേംജി കെ ഭാസിയുടെ ശിഷ്യനാണ് ബെവന്‍.
ഖരഹരപ്രിയരാഗത്തില്‍ ആദിതാളത്തില്‍ പ്രേംജി കെ ഭാസി ചിട്ടപ്പെടുത്തിയ ഭാരതി പാലയമാം എന്ന കൃതിയാണ് ബെവന്‍ മത്സരത്തിന് പാടിയത്. ശ്രീ സ്വാതി തിരുനാള്‍ കോളേജില്‍ വച്ചായിരുന്നു മത്സരം. സംഗീത വിദ്യാര്‍ഥികളും അധ്യാപകരും സന്നിഹിതരായിരുന്നു. മത്സര വേദികളില്‍ ആദ്യമായാണ് യുവ വാഗ്ഗേയകാരന്മാരുടെ കൃതികള്‍ പാടുന്നത്.
ശ്രോതാക്കളായെത്തിയവരില്‍ പ്രശസ്ത ഗായകരായ കാവാലം ശ്രീകുമാറും വാഴമുട്ടം ചന്ദ്രബാബുവും ആകാശവാണിയിലെ സംഗീത വിഭാഗത്തിലെ ശ്രീമതി കവിതയും ഈ കൃതി ഉന്നത നിലവാരം പുലര്‍ത്തിയെന്ന് അഭിപ്രായപ്പെട്ടു. അധ്യാപകരായ ബിജുവിന്റെയും ജെസ്മിയുടേയും മകനാണ് ബെവന്‍ ബിജു.
Content Highlights: kerala state school kalolsavam
Published: 07 Jan 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented