വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

To advertise here,

കള്ളന്‍ മാത്തപ്പനായാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അനുശ്രീ, ബംഗാളി നടി മോക്ഷ, സലിം കുമാര്‍, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, പ്രേം കുമാര്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തിലുണ്ട്. 

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് ഈണം പകര്‍ന്നിരിക്കുന്നത്. രതീഷ് റാം ആണ് ഛായാഗ്രഹണം. എഡിറ്റിങ് -ജോണ്‍ കുട്ടി, കലാസംവിധാനം -രാജീവ് കോവിലകം, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, കോസ്റ്ററ്റിയൂം ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടേര്‍സ് -ടിവിന്‍ കെ. വര്‍ഗീസ്, അലക്‌സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ഷിബു പന്തലക്കോട്, പൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജേഷ് തിലകം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -രാജശേഖരന്‍.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസൈൻ യെല്ലോ ടൂത്ത് . കാലിഗ്രഫി കെ പി മുരളീധരൻ, ഗ്രാഫിക്സ് നിഥിൻ റാം. നവംബർ 23 മുതൽ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ട്ടാണ്  ഷൂട്ടിംഗ് പൂർത്തിയാക്കിയത്. പി.ആര്‍.ഒ -വാഴൂര്‍ ജോസ്,  മഞ്ജു ഗോപിനാഥ്