
അപർണ്ണ ബാലമുരളിയുടെ ജൻമദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്. സൂര്യ നായകനായ സൂററൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റം മികച്ച നടിക്കുള്ള പുരസ്ക്കാരത്തിനർഹയായതിനു ശേഷം കടന്നു വരുന്ന ജൻമദിനമായിരുന്നു സെപ്റ്റംബർ പതിനൊന്ന്. ഈ ദിവസത്തിൽ അപർണ്ണ തിരുവനന്തപുരത്ത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു.
അപർണ്ണയുടെ ജൻമദിനമാണന്നറിഞ്ഞതോടെ നിർമ്മാതാക്കളായ ജിനു.വി.ഏബ്രഹാമും ഡോൾവിനും ചേർന്ന് ലളിതമായെങ്കിലും ഒരാഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ച് യൂണിറ്റംഗങ്ങൾ എല്ലാവരും ചേർന്ന് അപർണ്ണക്ക് ജൻമദിനാശംസകൾ നേർന്നു. സദ്യയും ഒരുക്കിയിരുന്നു.
ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വലിയ ബംഗ്ലാവിലായിരുന്നു ചടങ്ങു നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു കാപ്പയുടെ ചിത്രീകരണം നടന്നു വന്നത്. ജിനു.വി.എബ്രഹാം, ഷാജി കൈലാസ്, ബിജു പപ്പൻ എന്നിവർ ആശംസകൾ നേർന്നു. തൻ്റെ ജൻമദിനത്തിൽ പങ്കാളിയായവരോട് അപർണ്ണ നന്ദി അറിയിച്ചു.
പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. പി.ആർ.ഓ: വാഴൂർ ജോസ്.
Content Highlights: aparna balamurali's birth day celebration, kaapa movie shooting, shaji kailas and jinu v abaraham
Published: 12 Sept 2022, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented