ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ പഞ്ചാബിന് ആദ്യ ജയം. ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന്‌ തോല്‍പ്പിച്ചാണ് പഞ്ചാബിന്റെ ജയം. 56-ാം മിനിറ്റില്‍ മാദിഹ് തലാല്‍ നേടിയ ഗോളാണ് പഞ്ചാബിനെ വിജയവഴിയിലെത്തിച്ചത്. 

To advertise here,

ഇതോടെ 11 കളിയില്‍നിന്ന് ഒരു ജയവും അഞ്ച് സമനിലയും അഞ്ച് തോല്‍വിയുമായി പഞ്ചാബ് പോയിന്റ് ടേബിളില്‍ പത്താമതെത്തി. 11 കളിയില്‍നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയുമായി ചെന്നൈയിന്‍ ആറാംസ്ഥാനത്ത് തുടരുന്നു.

ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്, മോഹന്‍ ബഗാന്‍ എന്നീ ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇതുവരെ ഒരു കളിയും ജയിക്കാനാവാതെ ഹൈദരാബാദാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.