ചെന്നൈ: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്ക് സീസണിലെ അഞ്ചാം തോല്‍വി. ചെന്നൈയിന് എഫ്സിയാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരുവിനെ തകര്‍ത്തുവിട്ടത്. ചെന്നൈയിന്റെ രണ്ട് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു.
പെനാല്‍റ്റി ഗോളിലൂടെ ആറാം മിനിറ്റില്‍ തന്നെ ചെന്നൈയിന് മുന്നിലെത്തി. റാഫേല്‍ ക്രിവെല്ലാരോയാണ് സ്കോര്‍ ചെയ്തത്.
തുടര്‍ന്ന് 50-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ദാന്‍ മറെ ചെന്നൈയിന്റെ ഗോള്‍പട്ടിക തികച്ചു.
ജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയന്റുമായി ചെന്നൈയിന് ആറാം സ്ഥാനത്താണ്. 10 കളികളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും മാത്രമുള്ള ബെംഗളൂരു ഏഴ് പോയന്റുമായി ഒമ്പതാം സ്ഥാനത്തും.
Content Highlights: ISL 2023-24 Chennaiyin FC beat Bengaluru FC
Published: 13 Dec 2023, 10:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented