കൊച്ചി: ഐഎസ്എല്‍ സീസണിലെ അവസാന ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ്‌സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.

To advertise here,

29-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ പാസില്‍ നിന്ന് ബോര്‍ഹ ഹെരേരയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്.

പിന്നാലെ 35-ാം മിനിറ്റില്‍ ജോയല്‍ കിയാനിസെ പന്ത് വലയിലെത്തിച്ചെങ്കിലും ഗോള്‍ അനുവദിച്ച ശേഷം താരം ഓഫ്‌സൈഡായിരുന്നുവെന്ന് കണ്ടെത്തിയ റഫറി അത് പിന്‍വലിച്ചു. ഹൈദരാബാദ് ടീമിന്റെ കടുത്ത പ്രതിഷേധത്തിന് ഈ സംഭവം കാരണമായി. തോല്‍വിയോടെ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സിന് ഫിനിഷ് ചെയ്യാനായത്.

ഹൈദരാബാദിനോട് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചിരുന്നെങ്കില്‍ ബെംഗളൂരുവിനെ മറികടന്ന് ബ്ലാസ്റ്റേഴ്സിന് ലീഗില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനാകുമായിരുന്നു. അങ്ങനെവന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എഫ്.സി.യുമായി പ്ലേ ഓഫ് കളിക്കാമായിരുന്നു. ഇതോടെ മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം ബ്ലാസ്റ്റേഴ്‌സിന് അവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കണം.

നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന ഹൈദരാബാദ് 20 കളികളില്‍ നിന്ന് 42 പോയന്റുമായി രണ്ടാം സ്ഥാനത്ത് ലീഗ് ഘട്ടം അവസാനിപ്പിച്ചു.