കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കലിയുഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. കലിയുഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു താരത്തിന്റെ കാലില്‍ ചുംബിച്ചത്. 

To advertise here,

ആരാധനയുടെ ഭാഗമായാണ് ഷൈജു കലിയുഷ്‌നിയുടെ കാലില്‍ ഉമ്മവെച്ചത്. കലിയുഷ്‌നിയോട് കാല്‍ തന്റെ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു പറഞ്ഞത്. 

ഈ വാക്കുകള്‍ ആരാധകരെ ചൊടിപ്പിച്ചു. പിന്നാലെ ഷൈജുവിനെതിരേ നിരവധിപേര്‍ രംഗത്തെത്തി. ട്രോളുകളും സജീവമാണ്. ഷൈജുവിന്റെ താരാരാധന പരിധിവിട്ടതാണെന്ന് പരും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആരാധകര്‍ ഇത്ര തരം താഴില്ലെന്നും ചിലര്‍ പറഞ്ഞു. 

ഏതായാലും ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഷൈജുവിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഷൈജുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടാണ് യുക്രൈന്‍ ഫുട്‌ബോളറായ ഇവാന്‍ കലിയുഷ്‌നി. നാല് ഗോള്‍ നേടിക്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ ടോപ് സ്‌കോററായ കലിയുഷ്‌നി ഗോവയ്‌ക്കെതിരായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഗോളടിച്ച് ആരാധകരുടെ മനം കവര്‍ന്നിരുന്നു.