ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും തകര്‍പ്പന്‍ ജയമാണ് പഞ്ചാബിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ആറുവിക്കറ്റിനാണ് ഡല്‍ഹി ജയിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം നാലുവിക്കറ്റ് നഷ്ടത്തില്‍ 19.3 ഓവറില്‍ ഡല്‍ഹി മറികടന്നു. എന്നാല്‍ പഞ്ചാബ് ബാറ്റുചെയ്യുന്നതിനിടയില്‍ ടീമിന് സിക്‌സര്‍ അനുവദിക്കാത്ത തേര്‍ഡ് അമ്പയറുടെ തീരുമാനം വിവാദമായിരിക്കുകയാണ്.
ആദ്യ ഇന്നിങ്‌സിന്റെ 15-ാം ഓവറിലാണ് സംഭവം. മോഹിത് ശര്‍മ എറിഞ്ഞ ഓവറിലെ അവസാനപന്തില്‍ ശശാങ്ക് സിങ് കൂറ്റനടിക്ക് മുതിര്‍ന്നു. ലോങ് ഓണിന് മുകളില്‍ ഉയര്‍ന്ന പന്ത് ബൗണ്ടറി ലൈനിനടുത്തുവെച്ച് കരുണ്‍ നായര്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ചു. ക്യാച്ചെടുക്കാനായില്ലെങ്കിലും കരുണ്‍ പന്ത് തട്ടിമാറ്റി.എന്നാല്‍ കരുണിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയോയെന്ന് സംശയമുയര്‍ന്നിരുന്നു. പിന്നാലെ അത് സിക്‌സറാണെന്ന് താരം ആംഗ്യം കാണിക്കുകയും ചെയതു. എന്നാല്‍ അമ്പയര്‍മാര്‍ പരിശോധിച്ചെങ്കിലും കരുണ്‍ ബൗണ്ടറി ലൈന്‍ തട്ടിയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സിക്‌സര്‍ അനുവദിച്ചില്ല. പഞ്ചാബിന് ഒരു റണ്‍ മാത്രമാണ് ലഭിച്ചത്.
സംഭവം വിവാദമായതോടെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പഞ്ചാബ് സഹ ഉടമ പ്രീതി സിന്റ തന്നെ തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരേ രംഗത്തുവന്നു.
ഇത്രയും ഉന്നതമായ ഒരു ടൂര്‍ണമെന്റില്‍, തേര്‍ഡ് അമ്പയറുടെ കൈവശം സാങ്കേതികവിദ്യകള്‍ ഉണ്ടായിരിക്കേ ഇത്തരം തെറ്റുകള്‍ സംഭവിക്കുന്നത് അംഗീകരിക്കാനാവാത്തതാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. മത്സരശേഷം ഞാന്‍ കരുണുമായി സംസാരിച്ചപ്പോള്‍ അത് സിക്‌സറാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. - പ്രീതി സിന്റ എക്‌സില്‍ കുറിച്ചു.
മത്സരത്തില്‍ അവസാനഓവറിലാണ് ഡല്‍ഹി പഞ്ചാബിനെ പരാജയപ്പെടുത്തുന്നത്. തോല്‍വിയോടെ പഞ്ചാബിന്റെ ക്വാളിഫയര്‍ 1 മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 17 പോയന്റാണ് ടീമിനുള്ളത്. ഒരു മത്സരം ബാക്കിനില്‍ക്കേ ആദ്യ രണ്ടിലെത്താനുള്ള പരിശ്രമത്തിലാണ് ടീം.
Content Highlights: Preity Zinta shreds third umpire sixer controversy karun nair
Published: 25 May 2025, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented