ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വീല്‍ച്ചെയറില്‍ ഇരിക്കുകയായിരുന്ന ആരാധികയുടെ തനിക്കൊപ്പമുള്ള ഫോട്ടോയെടുക്കണമെന്ന ആഗ്രഹം നിറവേറ്റി നല്കി ചെന്നൈ സൂപ്പര്‍ കിങ്സ് താരം എം.എസ്. ധോനി. വിമാനത്താവളം ടെര്‍മിനലില്‍നിന്ന് പുറത്തുവരുന്നതിനിടെയാണ് ഹൃദയസ്പര്‍ശിയായ സംഭവം. ഇതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെ ധോനി ടെര്‍മിനലിന് പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം. ധോനിയുടെ വരവ് പ്രതീക്ഷിച്ച് സെല്‍ഫിയെടുക്കാമെന്ന പ്രതീക്ഷയില്‍ വീല്‍ച്ചെയറില്‍ കാത്തിരിക്കുകയായിരുന്നു സ്ത്രീ. അടുത്തെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തി ധോനി ആരാധികയുടെ അഭ്യര്‍ഥന സ്വീകരിക്കാന്‍ തയ്യാറായി. അദ്ദേഹത്തില്‍നിന്ന് ഫോണ്‍ വാങ്ങിയശേഷം ഇരുവരും ചേര്‍ന്ന് സെല്‍ഫിക്ക് പോസ് ചെയ്തു. തുടര്‍ന്ന് ഫോണ്‍ അവർക്ക് തിരിച്ചുനല്‍കി ധോനി മടങ്ങുകയായിരുന്നു.
പ്രായം നാല്പ്പത്തിനാലോട് അടുത്തിട്ടും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നെടുംതൂണാണ് ധോനി. ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ സീസണില്‍ ധോനിയാണ് ചെന്നൈയുടെ ക്യാപ്റ്റന്‍. കഴിഞ്ഞദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയിരുന്നു. മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരവും ധോനിയെത്തേടിയെത്തി. ഇതോടെ ഐപിഎലില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന ഏറ്റവും പ്രായംകൂടിയ താരമായി മാറി ധോനി.
Content Highlights: ms dhoni stops to take selfie with fan in wheelchair in airport
Published: 17 Apr 2025, 04:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented