ചെന്നൈ: പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്വാദിന് പകരക്കാരനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. പതിനേഴുകാരനായ ആയുഷ് മഹാത്രെയെയാണ് ചെന്നൈ ടീമില്‍ ഉള്‍പ്പെടുത്തിയത്. കൈമുട്ടിന് പരിക്കേറ്റതിനാല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ഗെയ്ക്ക്വാദിന് കളിക്കാനാവില്ലെന്നുകണ്ട് ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു. മഹേന്ദ്ര സിങ് ധോനിയെ പകരം ക്യാപ്റ്റനായി നിശ്ചയിച്ചു.
തുടര്‍ന്ന് ബാറ്റിങ് വിഭാഗം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഗെയ്ക്ക്വാദിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു, ചെന്നൈ. രണ്ടാഴ്ചത്തെ ട്രയലിനു ശേഷമാണ് ആയുഷ് മഹാത്രെയെ ടീമിലെടുക്കാന്‍ ചെന്നൈ മാനേജ്മെന്റ് തീരുമാനിച്ചത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മാത്രെ ടീമിനൊപ്പമുണ്ടാവും. അതേസമയം, പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്നത് ഉറപ്പില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമാണ് മഹാത്രെയെ ചെന്നൈ ടീമിലെത്തിച്ചത്. മുംബൈക്കായി ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം, രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടി ശ്രദ്ധ പിടിച്ചുപറ്റി. മുംബൈക്കായി ഏഴ് എ ലിസ്റ്റ് മത്സരങ്ങളും കളിച്ചു. നാഗാലാന്‍ഡിനെതിരേ നേടിയ 181 റണ്‍സാണ് ടോപ് സ്കോര്‍. വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരേ 148 റണ്‍സ് നേടിയതും താരത്തിന്റെ മികവിന് തെളിവാണ്.
Content Highlights: csk bring 17 year old ayush mhatre to replace ruturaj gaikwad
Published: 14 Apr 2025, 02:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented