ചെന്നൈ: ഐപിഎല്ലില്‍ തുടര്‍തോല്‍വികളിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കടന്നുപോകുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതാകട്ടെ ഒമ്പത് വിക്കറ്റിനാണ്. പട്ടികയില്‍ അവസാനസ്ഥാനത്തുള്ള ചെന്നൈക്ക് നേരിയ പ്ലേ ഓഫ് സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ ചെന്നൈയുടെ മോശം ഫോമില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുരേഷ് റെയ്‌ന. ഇങ്ങനെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് റെയ്‌ന പറയുന്നു.
'ടീമിന്റെ പരിശീലകനും മാനേജ്‌മെന്റും താരലേലത്തില്‍ ഇടപെട്ടത് മികച്ചരീതിയിലായിരുന്നില്ല. ലേലത്തില്‍ ഒരുപാട് കഴിവുറ്റ താരങ്ങളുണ്ടായിരുന്നു. ഒട്ടേറെ യുവതാരങ്ങളും. അരങ്ങേറ്റത്തില്‍ സെഞ്ചുറി കുറിച്ച പ്രിയാന്‍ഷ് ആര്യയെപ്പോലെ.'- റെയ്‌ന സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പ്രതികരിച്ചു.
'കളിക്കാരെ തിരഞ്ഞെടുക്കാന്‍ പണമുണ്ടായിട്ടും ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവരെയൊന്നും എടുത്തില്ല. എത്ര ആക്രമണോത്സുകമായാണ് മറ്റു ടീമുകള്‍ കളിക്കുന്നത്. ഇങ്ങനെ ബുദ്ധിമുട്ടുന്ന ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും' റെയ്‌ന കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍സ്‌പോര്‍ട്‌സ് ചര്‍ച്ചക്കിടെ റെയ്‌ന നടത്തിയ അഭിപ്രായപ്രകടനങ്ങളോട് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും അനുകൂലിച്ചു. കളിയുടെ ഗതി മാറ്റാന്‍ കെല്‍പ്പുള്ള യുവതാരങ്ങളെയൊന്നും ചെന്നൈ ടീമിലെടുത്തില്ലെന്ന് ഹര്‍ഭജനും പ്രതികരിച്ചു. അതേസമയം അടുത്തിടെ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോനി നടത്തിയ ഒരു പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. തങ്ങള്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ ധോനി അതിന് സാധിച്ചില്ലെങ്കില്‍ അടുത്ത സീസണിലേക്ക് ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും തുറന്നുപറഞ്ഞു.
Content Highlights: chennai super kings performance ipl 2025 suresh raina response
Published: 22 Apr 2025, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented