പേര്‍ഷ്യന്‍ കവി ജലാലുദ്ദിന്‍ റൂമിയുടെ ജന്മദിനവും ലോകവിവര്‍ത്തനദിനവും ഒന്നിച്ചെത്തി സെപ്റ്റംബര്‍ 30ന്. അതിനാല്‍, 800 വര്‍ഷം മുമ്പ് പേര്‍ഷ്യന്‍ദേശത്ത് പിറന്ന ഒരു റൂമികവിത 'ആ രഹസ്യം', ഈ നാളില്‍ മലയാളഭാഷയില്‍ എത്തുന്നു.
ആ രഹസ്യം
വിടും,
വെളിയില്‍വിടും
ആ രഹസ്യം, വേണ്ട,
വേണ്ട, അല്ലെങ്കില്‍;
അതിന്
അനുമതിയില്ലെനിക്ക്.
അത്
കൊടും നെറികേടാവും,
ഉച്ചത്തില്‍
വെറുതെ,
വിളിച്ചുകൂവിക്കൂടാ
അതിന്
നിഗൂഢതയെല്ലാം.
എന്നാലും,
എന്തുകൊണ്ടാവോ,
എനിക്കുള്ളിലേതോ
ചേതോഹര-
ഹര്‍ഷാഭിമാനങ്ങള്‍
ഒറ്റയടിയ്ക്ക്
അഴിച്ചു വിടുകയാണീ
മുഖാവരണവും,
വരിഞ്ഞുകെട്ടിയ
ഈ ശവക്കച്ചയും.
Content Highlights: International Translation Day 2022, Saritha Mohanan Bhama, Jalaluddin Rumi, MatrhubhumiBooks
Published: 30 Sept 2022, 09:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented