അടൂർ ​ഗോപാലകൃഷ്ണൻ, കെ.ജി ജോർജ്, അകിറ കുറസോവ തുടങ്ങി ഇതിഹാസങ്ങളുടെ നീണ്ട നിര, ഒപ്പം ഇവരുടെയൊക്കെ ക്ലാസിക് ചിത്രങ്ങളുടെ അടയാളപ്പെടുത്തലും. രാജ്യാന്തര ചലച്ചിത്രമേളയിൽ ഇതിഹാസ സംവിധായകർക്ക് ഒരുക്കിയ 'സിനിമാ ആൽക്കമി' എന്ന ഡിജിറ്റൽ ആർട്ട് പ്രദർശനത്തിലേയ്ക്ക് ഡെലി​ഗേറ്റുകളുടെ ഒഴുക്കാണ്.

To advertise here,

ഇഷ്ട സംവിധായകരുടെ ചിത്രങ്ങൾക്ക് മുന്നിൽനിന്ന് ഫോട്ടോയെടുക്കാനും അവരുടെ സിനിമകൾ ഏതൊക്കെയെന്ന് കണ്ടുപിടിക്കാനുമൊക്കെ ഉത്സാഹത്തോടെയാണ് ഡെലി​ഗേറ്റുകൾ എത്തുന്നത്. സംവിധായകരുടെ സിനിമകൾ കണ്ടുപിടിക്കാനാകാതെ നിരാശരാകുന്ന മുഖങ്ങളും ഇവിടെക്കാണാം. 

ലോകസിനിമയിലെ പ്രമുഖ സംവിധായകർക്ക് ആദരവായാണ് ഡിജിറ്റൽ ആർട്ട് പ്രദർശനം മേളയിൽ ഒരുക്കിയത്. റാസി മുഹമ്മദ് എന്ന കലാകാരനാണ് ഈ ഡിജിറ്റൽ ആർട്ടിന് പിന്നിൽ. ടി.കെ രാജീവ് കുമാർ ആണ് ക്യുറേറ്റർ. 

'ഇങ്ങനെ ഒരു സീരിസ് ചെയ്യണമെന്ന് എട്ട് കൊല്ലം മുൻപേ ആലോചിച്ച് തുടങ്ങിയതാണ്. ഒൻപത് മാസം മുൻപെയാണ് വരച്ചുതുടങ്ങുന്നത്. 50 സംവിധായകരുടെ വർക്കുകളാണ് ചെയ്തത്. ഇവരുടെ സിനിമകളിലെ പ്രധാന എലമെൻ്റ് കണ്ടെത്തിയിട്ട് അതിൽ നിന്നാണ് വർക്ക് ചെയ്ത് തുടങ്ങിയത്. ഇനിയും വർക്കുകൾ ചെയ്യും. അകിറ കുറസോവയാണ് ഞാൻ ആദ്യം പൂർത്തിയാക്കിയത്', റാസി മുഹമ്മദ് പറഞ്ഞു.