തിരുവനന്തപുരം: ലോകസിനിമാകാഴ്ചകളുടെ ഉത്സവം കൊടിയിറങ്ങി. എട്ട് ദിവസം നീണ്ടുനിന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
പുരസ്‌കാരങ്ങള്‍
മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന് , സംവിധായകന്‍ പെഡ്രോ ഫ്രയറി. റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ആത്മബന്ധങ്ങളുടെ കൂടെയാണ്
രജതചകോരം
മികച്ച സംവിധായകന്‍-ഹര്‍ഷാദ് ഷാഷ്മി, മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ്
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ദ ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും.
നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെൻ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളിൽ കേൾക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാൻ തീരുമാനിക്കുന്നു. അതിന് ചലച്ചിത്ര സംവിധായകരായ ലിയോണിന്റെയും കോസിനയുടെയും സഹായം തേടുന്നു. യഥാർത്ഥ ലോകവും രോഗിയുടെ ഭാവനയിലെ ലോകവും ഇടവിട്ട് വന്നുപോകുന്ന ചിത്രീകരണമാണ് സിനിമയിലുടനീളം. സങ്കീർണമായ ഈ സിനിമാഖ്യാനത്തെ പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് തിയേറ്റർ, ആനിമേഷൻ, സയൻസ് ഫിക്ഷൻ എന്നിവയുടെ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ദ ഹൈപ്പർബോറിയൻസ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം- ഫെമിനിച്ചി ഫാത്തിമ, ഫാസില്‍ മുഹമ്മദ്
അന്താരാഷ്ട്ര മത്സരവിഭാഗം
പ്രത്യേക പരാമര്‍ശം
അനഘ രവി- ചിത്രം, അപ്പുറം
ചിന്മയ സിദ്ദി- ചിത്രം, റിഥം ഓഫ് ദമാം
ഫാസില്‍ മുഹമ്മദ്-തിരക്കഥ, ഫെമിനിച്ചി ഫാത്തിമ
ഫിപ്രസി പുരസ്‌കാരം- മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ്
മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം -ശിവരഞ്ജിനി ജെ, സിനിമ വിക്ടോറിയ
ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ- ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം- ഫെമിനിച്ചി ഫാത്തിമ, സംവിധായകന്‍ ഫാസില്‍ മുഹമ്മദ്
പ്രത്യേക ജൂറി പരാമര്‍ശം-മിഥുന്‍ മുരളി, കിസ് വാഗണ്‍
മികച്ച നവാഗത സംവിധായകനുള്ള എഫ്എസ്എസ്‌ഐ കെആര്‍ മോഹനന്‍ പുരസ്‌കാരം- ഇന്ദു ലക്ഷ്മി- സിനിമ അപ്പുറം
പ്രത്യേക ജൂറി പരാമര്‍ശം -ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
വായിക്കാം 900 പേര്‍ക്കിരിക്കാവുന്ന തിയേറ്ററില്‍ 1300 പേര്‍! 'ഫെമിനിച്ചി ഫാത്തിമ' മേളയില്‍ മെഗാഹിറ്റ്
Content Highlights: international film festival of kerala closing ceremony
Published: 20 Dec 2024, 06:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented