പനാജി: ദേശീയ ചലച്ചിത്ര മേളയിലെ ശ്രദ്ധേയനായി തമിഴ് നടന്‍ കാളി വെങ്കിട്ട്. ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച രണ്ടും ചിത്രങ്ങളിലാണ് കാളി വെങ്കട്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്യപൂര്‍വ്വമാണ് ഈ നേട്ടം. 

To advertise here,

റാ വെങ്കിടേശന്റെ കിടയില്‍ ഇറച്ചിവെട്ടുകാരന്‍ വിളയ്ച്ചാമി എന്ന കഥാപാത്രത്തെയാണ് കാളി വെങ്കിട്ട്  അവതരിപ്പിച്ചത്.  മദ്യപാനിയായ ഇയാള്‍ നാട്ടിലും വീട്ടിലും ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് . ഒരു ഘട്ടത്തില്‍ മദ്യപാനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് വിളയ്ച്ചാമി.  ഒടുവില്‍  അപമാനിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലും അതിനെ അവഗണിച്ച് മറ്റുള്ളവരെ സഹായിക്കുന്ന കരുതലുള്ള വ്യക്തിയായി മാറുന്നു വിളയ്ച്ചാമി. 

കമലാ കണ്ണന്റെ കുരുങ്ങുപെഡലില്‍ കന്തസാമി നടരാജനെയാണ് കാളി വെങ്കിട്ട് അനശ്വരമാക്കുന്നത്. ഒരു ചൂതാട്ടക്കാരന്‍ കൂടിയായാണ് ഇയാള്‍. മകന്‍ മാരിയുമായി നിരന്തരം ചെറിയ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുവെങ്കിലും ഒരു പിതാവ് എന്ന നിലയിലുള്ള വാത്സല്യവും പരോക്ഷമായി കന്തസാമി നടരാജനില്‍ കാണാം. മകന്റെ ആഗ്രഹം സാധിച്ചു നല്‍കാന്‍ കന്തസാമി തീരുമാനിക്കുമ്പോള്‍ കൈയടികളോടെയാണ് സ്വീകരിച്ചത്.