
നിര്‍ണായകമായ സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അഫ്ഗാനിസ്താന്‍ ലോകകപ്പ് സെമി ടിക്കറ്റെടുത്തത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ അഫ്ഗാന്റെ ആദ്യ സെമിപ്രവേശമാണിത്. ബംഗ്ലാദേശിനെ എട്ട് റണ്‍സിനാണ് അഫ്ഗാന്‍ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു.116 റണ്‍സെന്ന ലക്ഷ്യം 12.1 ഓവറില്‍ മറികടന്നാല്‍ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. എന്നാല്‍ അത് സാധിച്ചില്ലെന്ന് മാത്രമല്ല ടീം പരാജയപ്പെടുകയും ചെയ്തു. മഴ മൂലം വിജയലക്ഷ്യം 19-ഓവറില്‍ 114 റണ്‍സാക്കിയിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെ 105 റണ്‍സിന് പുറത്താക്കി അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറി.
സെമി സാധ്യതകള്‍ നിരവധി തവണയാണ് മാറി മറഞ്ഞത്. മഴ കളി മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമം മത്സരഫലം നിശ്ചയിക്കുമോ എന്ന് തോന്നിപ്പിച്ച ഘട്ടം വരെയുണ്ടായി. മത്സരത്തിനിടെ അത്തരത്തില്‍ കളി അനുകൂലമാക്കാന്‍ അഫ്ഗാന്‍ കോച്ചും താരങ്ങളും മനപൂര്‍വ്വം കളി വൈകിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളും ചിലര്‍ ഉന്നയിച്ചു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്‍ മുന്നിട്ടുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ഇടപെടല്‍. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കളിയുടെ 12-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് 81-7 എന്ന നിലയിലായിരുന്നു. ആ ഘട്ടത്തില്‍ ചെറിയ മഴ പെയ്യാനും തുടങ്ങി. പിന്നാലെ പരിശീലകന്‍ അഫ്ഗാന്‍ താരമായ നയ്ബിനോട് മത്സരം വൈകിപ്പിക്കാനുള്ള ആംഗ്യം കാണിച്ചു. ഗുല്‍ബാദിന്‍ നയ്ബ് പെട്ടെന്ന് തന്നെ പരിക്കുണ്ടെന്ന് പറഞ്ഞ് മൈതാനത്ത് കിടന്നു. ആ ഘട്ടത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്‍ 2 റണ്‍സിന് മുന്നിലായിരുന്നു. 83-ആയിരുന്നു പാര്‍ സ്‌കോര്‍. അടുത്ത പന്തില്‍ ബംഗ്ലാദേശ് ബൗണ്ടറി നേടിയാല്‍ പാര്‍ സ്‌കോറില്‍ ബംഗ്ലാദേശ് മുന്നിലെത്തും. അതിനാല്‍ കളി മന:പൂര്‍വ്വം വൈകിപ്പിച്ച് മത്സരം അനുകൂലമാക്കാനാണ് പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട് ഇടപെട്ടത് എന്നാണ് ഉയരുന്ന ആരോപണം.
Content Highlights: Afghanistan coach Jonathan Trott and player Gulbadin Naib act caught on camera
Published: 25 Jun 2024, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented