ദുബായ്: ന്യൂസീലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ഇറങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ താരം വിരാട് കോലിക്ക് സ്വന്തമായത് അപൂര്‍വ റെക്കോഡ്. തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കളിക്കുന്ന കോലി ഇന്ത്യയ്ക്കായി 550 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമായി. 664 മത്സരങ്ങള്‍ കളിച്ച സച്ചിന് തെണ്ടുല്‍ക്കര്‍ മാത്രമാണ് ഈ പട്ടികയില്‍ കോലിക്ക് മുന്നിലുള്ളത്.
2013-ല്‍ വിരമിച്ച സച്ചിന് 200 ടെസ്റ്റുകളും 463 ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും കളിച്ചിട്ടുണ്ട്. കോലി ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത് 123 ടെസ്റ്റുകളും 302 ഏകദിനങ്ങളും 125 ടി20 മത്സരങ്ങളുമാണ്.
538 മത്സരങ്ങള്‍ കളിച്ച എം.എസ് ധോനി, 509 മത്സരങ്ങള്‍ കളിച്ച രാഹുല്‍ ദ്രാവിഡ്, 499 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ള താരങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി മികച്ച ഫോമിലാണ് കോലി. ടൂര്‍ണമെന്റിലെ നാല് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറി ഉള്‍പ്പെടെ 217 റണ്‍സ് കോലി നേടിയിട്ടുണ്ട്.
Content Highlights: Virat Kohli achieves a rare feat, playing his third Champions Trophy final. Only Sachin Tendulkar
Published: 09 Mar 2025, 05:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented