ദുബായ്: ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെ വരുത്തിയ പിഴവ് ഫൈനലിലും ആവര്‍ത്തിച്ച കുല്‍ദീപ് യാദവിനെതിരേ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും.
ത്രോ കൃത്യമായി ബാക്കപ്പ് ചെയ്യാതിരുന്നതാണ് രോഹിത്തിനെയും കോലിയേയും ചൊടിപ്പിച്ചത്. ന്യൂസീലന്‍ഡ് ഇന്നിങ്സിനിടെ മൈക്കല്‍ ബ്രേസ്വെല്ലിനെ റണ്ണൗട്ടാക്കാന്‍ സാധിക്കുമായിരുന്ന അവസരം കൂടിയാണ് കുല്‍ദീപ് കളഞ്ഞുകുളിച്ചത്. ഡാരില്‍ മിച്ചലും ബ്രേസ്വെല്ലും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും ചേര്‍ന്ന് റണ്ണെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് വിക്കറ്റ് ലക്ഷ്യമാക്കി രവീന്ദ്ര ജഡേജയെറിഞ്ഞ ത്രോ പക്ഷേ വിക്കറ്റില്‍ തട്ടിയില്ല. സമീപത്തുണ്ടായിരുന്ന കുല്‍ദീപാകട്ടെ ഈ ത്രോ ബാക്കപ്പ് ചെയ്യാതെ വിട്ടുകളയുകയായിരുന്നു. ഇതോടെ രോഹിത്തും കോലിയും കുല്‍ദീപിനെതിരേ പൊട്ടിത്തെറിക്കുകയായിരുന്നു.
നേരത്തേ ഓസ്ട്രേലിയക്കെതിരായ സെമിയിലും ഇത്തരത്തില്‍ ത്രോ ബാക്കപ്പ് ചെയ്യാതിരുന്ന കുല്‍ദീപിനെതിരേ ഇരുവരും പൊട്ടിത്തെറിച്ചിരുന്നു. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 32-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്തില്‍ സ്മിത്ത് സിംഗിളിനായി ഓടിയിരുന്നു. ഈ സമയം നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റ് ലക്ഷ്യമാക്കി കോലി പന്തെടുത്തെറിഞ്ഞു. എന്നാല്‍ പന്ത് വിക്കറ്റിലേക്ക് പോകുമെന്ന ധാരണയില്‍ കുല്‍ദീപ് പന്ത് പിടിക്കാതെ ഒഴിവാക്കി. തൊട്ടുപിന്നാലെ കോലി കുല്‍ദീപിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. സമാന രീതിയിലായിരുന്നു രോഹിത്തിന്റെയും പ്രതികരണം.
അതേസമയം ഫൈനലില്‍ 10 ഓവര്‍ എറിഞ്ഞ കുല്‍ദീപ് 40 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
Content Highlights: India`s Kohli and Rohit lashed out at Kuldeep Yadav for repeating a fielding blunder in the final
Published: 09 Mar 2025, 06:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented