കൊച്ചി: മാതൃഭൂമി ഡോട്ട് കോം ജൂണ്‍ 12-ന് ഷാര്‍ജയില്‍ നടത്തുന്ന കേരള ഹെല്‍ത്ത് എക്സ്പോ സീസണ്‍ 3-യുടെ ലോഗോ പ്രകാശനം ചെയ്തു. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, തിരുവല്ലയിലെ ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്രയും മാനേജര്‍ ഫാ. സിജോ പന്തപ്പള്ളിലും ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

To advertise here,

എക്സ്പോ സെന്റര്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ ഡോക്ടര്‍മാരും മുന്‍നിര ആശുപത്രികളും പങ്കെടുക്കുന്നുണ്ട്. വിവിധ ആരോഗ്യ പ്രശ്നങ്ങളെയും രോഗങ്ങളെയും നിവാരണ മാര്‍ഗങ്ങളെയും കുറിച്ച് ഡോക്ടര്‍മാര്‍ അവതരിപ്പിക്കുന്ന ആരോഗ്യ സെമിനാറില്‍ സന്ദര്‍ശകര്‍ക്ക് സംശയങ്ങള്‍ ചോദിക്കാനുള്ള അവസരം ലഭിക്കും.

ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി രംഗത്തെ പ്രഗത്ഭനായ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര, ഹൃദയശസ്ത്രക്രിയാ രംഗത്തെ പ്രമുഖനായ ഡോ. ജോണ്‍ വെള്ളിയത്ത്, കാന്‍സര്‍ രോഗ ചികിത്സകരായ ഡോ. വി.പി. ഗംഗാധരന്‍, ഡോ. ഷോണ്‍ ടി. ജോസഫ് തുടങ്ങിയ പ്രശസ്തരായ ഡോക്ടര്‍മാരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. ഹെല്‍ത്ത് എക്സ്പോയില്‍ പ്രവേശനം സൗജന്യമാണ്.