ഗര്‍ര്‍ര്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന മോജോ എന്ന സിംഹത്തെ പരിചയപ്പെടുത്തി നടന്‍ കുഞ്ചാക്കോ ബോബന്‍. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായാണ് ചിത്രത്തിലെത്തുന്നത്. സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്‌സ്. ...അതും മാന്ത് കിട്ടിയ എന്നോട്. . എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ മോജോയെ പരിചയപ്പെടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
കുഞ്ചാക്കോ ബോബന് പുറമേ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാനവേഷത്തിലെത്തുന്ന 'ഗര്‍ര്‍ര്‍' ജെയ് കെയാണ് സംവിധാനം ചെയ്യുന്നത്. 'ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്.
ഛായാഗ്രഹണം: ജയേഷ് നായര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മിഥുന്‍ എബ്രഹാം, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സെന്റ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്, കൈലാസ് മേനോന്‍, ടോണി ടാര്‍സ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണല്‍ ഡയലോഗുകള്‍: RJ മുരുകന്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ആല്‍വിന്‍ ഹെന്റി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മിറാഷ് ഖാന്‍, വരികള്‍: വൈശാഖ് സുഗുണന്‍, ഡിസൈന്‍: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Grrr movie release, June 14, Jay K, Kunchako Boban, Suraj Venjaramoodu, Mojo as Darshan
Published: 05 Jun 2024, 08:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented