സൂറിച്ച്: ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ കളിനിയന്ത്രിക്കാന്‍ വനിതാ റഫറിമാറും. ഫ്രാന്‍സില്‍നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പര്‍ട്ട്, റുവാന്‍ഡക്കാരി സലീമ മുകാന്‍സാംഗ, ജപ്പാനിലെ യോഷിമി യമഷിദ എന്നിവരാണ് റഫറിപാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പ് ഫൈനലില്‍ ആദ്യമായാണ് വനിതാ റഫറിമാരെ നിയോഗിക്കുന്നത്.

To advertise here,

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിനിയന്ത്രിച്ച ആദ്യ വനിതയാണ് സ്റ്റെഫാനി. ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ് വണ്‍ മത്സരങ്ങളിലും റഫറിയായ ആദ്യവനിതയെന്ന ബഹുമതിയും നേടി.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറിയാണ് സലീമ.

വനിതാ ലോകകപ്പ്, വനിതാ ചാമ്പ്യന്‍സ് ലീഗടക്കം വമ്പന്‍ ടൂര്‍ണമെന്റുകളില്‍ കളിനിയന്ത്രിച്ചിട്ടുണ്ട്.

ജപ്പാന്‍കാരി യോഷിമി 2019 വനിതാ ലോകകപ്പില്‍ റഫറിയായിരുന്നു. നവംബര്‍ 21 മുതലാണ് ലോകകപ്പ്.