ക്രൊയേഷ്യന്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഡേവിഡ് വുജാനിക് ലോകകപ്പ് മത്സരങ്ങള്‍ കാണാനായി ഖത്തറിലെത്തിയിട്ട് കുറച്ച് ആഴ്ച്ചകളായി. മത്സരത്തില്‍ നിന്നുള്ള നിമിഷങ്ങളും ഗ്രൗണ്ടിന് പുറത്തെ വിശേഷങ്ങളും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
യൂറോപ്യന്‍ ക്ലോസറ്റിനൊപ്പമുള്ള ഹെല്‍ത്ത് ഫോസെറ്റ് ആണ് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയ സാധനം. ഇത് വളരെ ഉപകാരപ്രദമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എന്തുകൊണ്ട്
ഇത് ഉപയോഗിക്കുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നു.
'ബം ഷവര്‍' എന്നാണ് വുജാനിക് ഹെല്‍ത്ത് ഫോസെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഖത്തറില്‍ ഒരു മാസം ടോയ്ലറ്റ് ബം ഷവര്‍ ഉപയോഗിച്ചു. യൂറോപ്പിലും യുകെയിലും ടോയ്ലറ്റ് പേപ്പറുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതാണ് ഏറ്റവും നല്ലത്.' വുജാനിക് ട്വീറ്റ് ചെയ്തു.
ഫ്രാന്‍സില്‍വെച്ച് ബിഡെറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും അത് വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ ബം ഷവര്‍ ലളിതമായ, വളരെ ശക്തിയോടെ വെള്ളം ചീറ്റുന്ന ഷവര്‍ ഹെഡാണ്. ഇത് കൂടുതല്‍ ഉപയോഗപ്രദമാണ്. ഞാന്‍ ലണ്ടനില്‍ തിരിച്ചെത്തിയാല്‍ ഈ സൗകര്യം ലഭ്യമാക്കും. എന്റെ ആസനം എന്നും കടപ്പെട്ടിരിക്കുന്നു. വുജാനിക് ട്വീറ്റില്‍ പറയുന്നു.
ഈ ട്വീറ്റിന് പ്രതികരണവുമായി നിരവധി പേരെത്തി. ഇത് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്നതാണെന്ന് ചിലര്‍ കമന്റ് ചെയ്തു. ഇന്ത്യയില്‍ വെള്ളത്തിന് പണം നല്‍കേണ്ടതില്ലെന്നും യുകെയില്‍ ടോയ്ലറ്റ് പേപ്പര്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
Content Highlights: YouTuber discovers health faucet aka toilet bum shower in Qatar
Published: 16 Dec 2022, 02:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented