കേരളത്തിലെ ഏറ്റവും വലിയ മാറഡോണ ശില്‍പം കണ്ണൂരില്‍ അനാച്ഛാദനത്തിന് ഒരുങ്ങുന്നു. ശില്‍പി എന്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസ താരത്തിന്റെ പൂര്‍ണ്ണകായ കളിമണ്‍ രൂപം പൂര്‍ത്തിയായി. ഏഴര അടിയാണ് ഈ ശില്‍പത്തിന്റെ ഉയരം.
മാറഡോണയുടെ വീഡിയോകളും ചിത്രങ്ങളും ലൈഫ് മോഡലുകളുടെ പോസുകളും നിരീക്ഷിച്ചാണ് ഈ ശില്‍പം പൂര്‍ത്തിയാക്കിയതെന്നും ഘടനയിലും രൂപത്തിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജവും ചടുലതയും ഉള്‍ക്കൊള്ളിച്ചുള്ള രൂപമായിരിക്കണമെന്നത് നിര്‍ബന്ധമായിരുന്നെന്നും മനോജ് കുമാര്‍ പറയുന്നു.
മാറഡോണ ലോകഫുട്‌ബോളിന്റെ ആവേശമായതിനാല്‍ രാജ്യത്തിന്റേയും ദേശത്തിന്റേയും സൂചനകള്‍ ഒഴിവാക്കി ശില്‍പഭാഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മിച്ചത്. സംജോത് ഏച്ചൂര്‍, പ്രജില്‍ വാരം എന്നിവരാണ് നിര്‍മാണത്തിന് സഹായികളായി പ്രവര്‍ത്തിച്ചത്.
Content Highlights: keralas largest life-size sculpture of Maradona ready to be unveiled
Published: 18 Nov 2022, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented