ഡിസംബർ ഇങ്ങെത്തി, ക്രിസ്മസ് മധുരത്തിന് നിറം പകരാൻ പലതരം കേക്കുകൾ പരീക്ഷിച്ചാലോ.

To advertise here,

കേക്ക് ക്രസ്റ്റിന്

ഗ്രഹം ക്രാക്കർ ക്രമ്പ്സ്(കടലപ്പൊടി കൊണ്ട് തയ്യാറാക്കിയ ഒരു തരം ബിസ്‌കറ്റ് പൊടി)- ഒരു കപ്പ്
ഉപ്പില്ലാത്ത വെണ്ണ, ഉരുക്കിയത്- കാൽക്കപ്പ്
പഞ്ചസാര- ഒരു ടേബിൾ സ്പൂൺ

ഫില്ലിങിന്

  • ക്രീം ചീസ്- 450 ഗ്രാം
  • ബ്ലൂബെറി- 100 ഗ്രാം
  • പഞ്ചസാര- മുക്കാൽ കപ്പ്
  • സോർക്രീം- ഒരു കപ്പ്
  • മുട്ട- അഞ്ചെണ്ണം
  • വനില എക്സ്ട്രാക്ട്- ഒരു ടേബിൾ സ്പൂൺ
  • ഹെവിക്രീം- അര കപ്പ്
  • തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ക്രാക്കർ ക്രമ്പ്സ്, ഉരുക്കിയ വെണ്ണ, പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ കൂട്ട് ഒരു പാനിൽ നിരത്തി ഗോൾഡൻ ബ്രൗൺ നിറമാകും വരെ ബേക്കുചെയ്യുക. 12 മിനിറ്റെങ്കിലും ബേക്ക് ചെയ്ത ശേഷം ഇത് ചൂടാറാൻ വയ്ക്കാം.

ഓവൻ ടെമ്പറേച്ചർ 170 ഡിഗ്രിയായി കുറയ്ക്കുക. ഒരു ബൗളിൽ ക്രീംചീസ് മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് കനം കുറഞ്ഞ് പതുപതുപ്പാകുന്നതുവരെ ബീറ്റ് ചെയ്യണം. സോർക്രീം, ഓരോ മുട്ട എന്നിങ്ങനെ ഓരോ ചേരുവകളും ചേർത്ത് ബീറ്റ് ചെയ്യണം. അവസാനം വനിലയും ഹെവി ക്രീമും ചേർത്തിളക്കാം. ശേഷം ബ്ലൂബെറിയും ചേർത്ത് ആദ്യം തയ്യാറാക്കിയ ക്രസ്റ്റിന് മുകളിൽ ഒഴിച്ച് 45 മിനിറ്റ് ഓവനിൽ ബേക്ക് ചെയ്യുക. കേക്കിന് മുകൾ ബാഗം ചെറിയ ബ്രൗൺ നിറമാകുന്നതുവരെ ബേക്ക് ചെയ്യണം. ഇത് തണുത്ത ശേഷം പ്ലാസ്റ്റിക്ക് റാപ്പിൽ പൊതിഞ്ഞ് ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കാം. കഷണങ്ങളാക്കി ആവശ്യമെങ്കിൽ ബ്ലൂബെറി സോസും ഒഴിച്ച് വിളമ്പാം..

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്