തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഏജന്റ്. 

To advertise here,

ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. കൈകളിൽ തോക്കേന്തി നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസറ്ററിൽ കാണാനാവുക. 'പിശാച്, ദയയില്ലാത്ത രക്ഷകൻ' എന്ന ടാ​ഗ് ലൈനും പോസ്റ്ററിൽ കാണാം. 

ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം അണിയറപ്രവർത്തകർ നടത്തിയിട്ടില്ല. 

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. സുരേന്ദർ റെഡ്ഢിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന്‌ സംഗീതം നൽകുന്നത്. 

പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. എ.കെ എന്റർടെയ്ൻമെന്റ്സ് ആണ് നിർമാണം.