
തെന്നിന്ത്യൻ യുവ താരം അഖിൽ അക്കിനേനിയും മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ഏജന്റ് പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്നു. സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് ടീസർ ഈ മാസം 15-നെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളെ വർദ്ധിപ്പിക്കുംവിധം വളരെ സ്റ്റൈലിഷായാണ് അനൗൺസ്മെന്റ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ. ചിത്രത്തിൽ ഏജന്റായി അഭിനയിക്കുന്ന അഖിൽ കഥാപാത്രത്തിനായി ഒരുക്കിയെടുത്ത ലുക്ക് സോഷ്യൽ മീഡയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആക്ഷൻ സീക്വൻസുകൾ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും.
നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ യുവ തരംഗം ഹിപ് ഹോപ് തമിഴ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റസൂൽ എല്ലൂർ ആണ് ഛായാഗ്രഹണം. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി. ബാനർ: എകെ എന്റർടൈൻമെന്റ്സ് & സുരേന്ദർ 2 സിനിമ. പിആർഒ: ശബരി
Content Highlights: mammootty, akhil akkineni, agent teaser release date announced
Published: 11 Jul 2022, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented