ഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം 'ഏജന്റി'ന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യമാണ് ടീസറിന്റെ പ്രധാന ആകർഷണം. അഖിലിന്റെ സ്റ്റൈലിഷ് പ്രകടനവും ടീസറിലുണ്ട്.

To advertise here,

മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുപ്രസിദ്ധൻ, ഏറ്റവും ക്രൂരനായ രാജ്യസ്നേഹി എന്നെല്ലാമാണ് മഹാദേവിനെക്കുറിച്ച് ടീസറിൽ പറയുന്നത്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്.

ചിത്രത്തിൽ ഏജന്റായി അഭിനയിക്കുന്ന അഖിൽ കഥാപാത്രത്തിനായി ഒരുക്കിയെടുത്ത ലുക്ക് സോഷ്യൽ മീഡയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആക്ഷൻ സീക്വൻസുകൾ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. നവാഗതയായ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. 

എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ യുവതരംഗം ഹിപ് ഹോപ് തമിഴ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റസൂൽ എല്ലൂർ ആണ് ഛായാഗ്രഹണം. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു. 

അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി. ബാനർ: എകെ എന്റർടൈൻമെന്റ്സ് & സുരേന്ദർ 2 സിനിമ. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും.